തിരുവനന്തപുരം:ജനനോ മരണമോ ഉണ്ടായാൽ ഇനിമുതൽ 21 ദിവസങ്ങൾക്കുള്ളിൽ രജിസ്റ്രർ ചെയ്യണം. ജനന-മരണ രജിസ്ട്രേഷൻ(ഭേദഗതി ) നിയമം ഇന്നലെ പ്രാബല്യത്തിലായി. തദ്ദേശസ്ഥാപനങ്ങളിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
30 ദിവസം മുതൽ ഒരു വർഷം വരെ വൈകിയാൽ ജില്ലാ രജിസ്ട്രാറുടെ അനുമതി വേണം. ഒരു വർഷം കഴിഞ്ഞും രണ്ട് വർഷത്തിനുള്ളിലുമാണ് രജിസ്ട്രേഷൻ നടത്തേണ്ടതെങ്കിൽ ജില്ലാ കളക്ടർ ,സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ചുമതലപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ ഉത്തരവ് ആവശ്യമാണ്. വിവരങ്ങളുടെ കൃത്യത പരിശോധിച്ചും നിശ്ചിത ഫീസ് ഈടാക്കിയുമാണ് അനുവദിക്കുക.
ജനനമോ മരണമോ നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് വിവരം നൽകുന്നതെങ്കിൽ, ആ പ്രദേശത്തിന്റെ അധികാരപരിധിയുള്ള ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവിലൂടെ മാത്രമേ രജിസ്‌ട്രേഷൻ നടത്താൻ കഴിയൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |