
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്‌കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ.മുരളീധരൻ പ്രത്യേക അന്വേഷണ സംഘത്തിന് കത്തു നൽകി. വെള്ളിയാഴ്ചയാണ് സംഘത്തലവൻ എ.ഡി.ജി.പി എച്ച്.വെങ്കിടേശിന് കത്ത് കൈമാറിയത്.
അഭിഭാഷകനായ വെട്ടൂർ ജ്യോതിപ്രസാദ് മന്ത്രിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. പി.എസ്. പ്രശാന്ത് ബോർഡ് പ്രസിഡന്റായിരുന്ന 2025ൽ സ്വർണപ്പാളികൾ ചെന്നൈ സ്മാർട്ട്ക്രിയേഷൻസിലേക്ക് കൊണ്ടുപോയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. സന്തോഷ്‌കുമാർ പങ്കെടുത്ത ബോർഡ് യോഗമാണ് സ്വർണപ്പാളി കൊണ്ടുപോകാൻ തീരുമാനിച്ചത്. ഇതിന് സന്തോഷ്‌കുമാർ പ്രത്യേക താത്പര്യമെടുത്തെന്നാണ് പരാതി. ജ്യോതി പ്രസാദിന്റെ പരാതിയുടെ പകർപ്പും കൈമാറി. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സമഗ്ര അന്വേഷണമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |