SignIn
Kerala Kaumudi Online
Saturday, 20 June 2026 1.00 PM IST

സ്വർണക്കൊള്ള: ഇ.ഡി തുടങ്ങി: ഉന്നതരിലേക്ക് 'കേന്ദ്രപാത'

READ ENGLISH VERSION
sabarimala

കൊച്ചി: ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലെ കള്ളപ്പണ ഇടപാടുകൾ സ്ഥിരീകരിച്ചതോടെ, എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രജിസ്‌റ്റർ ചെയ്യുന്ന കേസിൽ ഉന്നതരിലേക്കുള്ള അന്വേഷണം മുറുകുമെന്നുറപ്പായി. നിലവിൽ എസ്.ഐ.ടി പ്രതിചേർത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇ.ഡി നടപടി സ്വീകരിക്കുമെന്നാണ് സൂചന.

സ്വർണക്കൊള്ള അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊച്ചിയിലെ ഇ.ഡി യൂണിറ്റിന് നൽകിയ അനുമതി പ്രകാരം എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) ഇന്നലെ തയ്യാറാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച ശേഷം ഇന്നുതന്നെ ഇ.സി.ഐ.ആർ കോട

തിയിൽ സമർപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ഇ.ഡി അഡിഷണൽ ഡയറക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കേണ്ടത്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രതികളാക്കി അറസ്‌റ്റ് ചെയ്തവർ ഇ.സി.ഐ.ആറിലും പ്രതികളാകും. ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു തുടങ്ങിയവരെ കോടതി അനുമതിയോടെ ചോദ്യം ചെയ്യലാകും ആദ്യഘട്ടം. സ്വർണക്കൊള്ള നടന്ന കാലത്തെ ഇവരുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കും. എവിടെ നിന്നൊക്കെ പണം ലഭിച്ചു, ആരുമായി പണമിടപാടുകൾ നടത്തി തുടങ്ങിയവ കണ്ടെത്തും. തട്ടിപ്പ് നടന്ന കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ, അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മുതൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കു വരെ അന്വേഷണം നീളും. ഒത്താശ ചെയ്‌തവർ, വിഹിതം കൈപ്പറ്റിയവർ തുടങ്ങിയവരെയും കണ്ടെത്തും. തെളിവുകൾ ലഭിച്ചാൽ, അക്കാലത്ത് ദേവസ്വവുമായി ബന്ധപ്പെട്ട ഉന്നതരെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും ഇ.ഡിക്ക് കഴിയും.

തട്ടിപ്പിന്റെ ആസൂത്രകരെന്ന് വ്യക്തമായ ഉണ്ണികൃഷ്‌ണൻ പോറ്റി, എ. പത്മകുമാർ, ബി. മുരാരി ബാബു, ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, കർണാടകയിലെ ജുവലറിയുടമ ഗോവർദ്ധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകളിൽ പ്രാഥമിക പരിശോധന നടത്തിയതായാണ് സൂചന. ബാങ്കുകളിൽ നിന്നുൾപ്പെടെ കൂടുതൽ രേഖകൾ ശേഖരിക്കും.

കേസിന്റെ മാനം മാറും

കോടതി വഴി ഇ.ഡി ശേഖരിച്ച എസ്.ഐ.ടിയുടെ അന്വേഷണ വിവരങ്ങളും പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്യാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. ഇ.ഡി അന്വേഷിക്കുന്നതോടെ കേസിന്റെ മാനം മാറും. രാഷ്ട്രീയവിവാദ ദിശകളും മറിയേക്കും. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ല. സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

 പ്ര​തി​ക​ളെ​ ​വീ​ണ്ടും​ ​അ​റ​സ്റ്റ്ചെ​യ്യും: ജാ​മ്യ​വ​ഴി​ ​അ​ട​യും

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ​ ​ഇ.​ഡി​ ​കേ​സെ​ടു​ക്കു​ന്ന​തോ​ടെ​ ​പ്ര​തി​ക​ൾ​ക്ക് ​ജാ​മ്യം​ ​കി​ട്ടാ​നു​ള്ള​ ​വ​ഴി​ ​അ​ട​യും.​ ​എ​സ്.​ഐ.​ടി​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കാ​ൻ​ ​വൈ​കു​ന്ന​തി​നാ​ൽ​ ​അ​റ​സ്റ്റി​ലാ​യ​ 10​പ്ര​തി​ക​ൾ​ക്കും​ ​സ്വാ​ഭാ​വി​ക​ ​ജാ​മ്യം​ ​കി​ട്ടാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​സ്.​ഐ.​ടി​ ​അ​റ​സ്റ്റ് ​ചെ​യ്ത​വ​രെ​ ​ഇ.​ഡി​യു​ടെ​ ​കേ​സി​ൽ​ ​കൂ​ടി​ ​അ​റ​സ്റ്റ് ​ചെ​യ്യു​ന്ന​തോ​ടെ​ ​അ​തി​ല്ലാ​താ​കും.​ ​ഇ.​ഡി​ ​അ​റ​സ്റ്റ് ​ചെ​യ്താ​ൽ​ ​മൂ​ന്നു​മു​ത​ൽ​ ​ആ​റു​മാ​സം​വ​രെ​ ​ജാ​മ്യം​ ​നി​ഷേ​ധി​ക്ക​പ്പെ​ടാം.​ ​ക​ള്ള​പ്പ​ണ​യി​ട​പാ​ടു​ക​ളാ​ണ് ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്കു​ന്ന​തെ​ങ്കി​ലും​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​ക​ട​ത്തി​യ​തെ​ങ്ങോ​ട്ട് ​എ​ന്ന​തി​ല​ട​ക്കം​ ​വ്യ​ക്ത​ത​ ​വ​രു​ത്തും.
10​വ​ർ​ഷം​വ​രെ​ ​ത​ട​വ് ​ല​ഭി​ക്കാ​വു​ന്ന​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​അ​റ​സ്റ്റി​ലാ​യി​ 90​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​കു​റ്റ​പ​ത്രം​ ​ന​ൽ​ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​പ്ര​തി​ക​ൾ​ക്ക് ​സ്വാ​ഭാ​വി​ക​ ​ജാ​മ്യം​കി​ട്ടാം.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​പോ​റ്റി​യെ​ ​ഒ​ക്ടോ​ബ​ർ​ 17​നും​ ​മു​രാ​രി​ ​ബാ​ബു​വി​നെ​ ​ഒ​ക്ടോ​ബ​ർ​ 23​നും​ ​ഡി.​സു​ധീ​ഷ് ​കു​മാ​റി​നെ​ ​ന​വം​ബ​ർ​ ​ഒ​ന്നി​നു​മാ​ണ് ​എ​സ്.​ഐ.​ടി​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​എ​ൻ.​വാ​സു,​ ​എ.​പ​ത്മ​കു​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​റി​മാ​ൻ​ഡും​ ​വൈ​കാ​തെ​ 60​ദി​വ​സം​ ​പി​ന്നി​ടും.​ ​ഇ​വ​രെ​ല്ലാം​ ​സു​പ്രീം​കോ​ട​തി​യെ​ ​വ​രെ​ ​സ​മീ​പി​ച്ചി​ട്ടും​ ​ജാ​മ്യം​ ​കി​ട്ടി​യി​രു​ന്നി​ല്ല.
പോ​റ്റി​യു​ടെ​യും​ ​പ​ത്മ​കു​മാ​റി​ന്റെ​യും​ ​വീ​ടു​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​കാ​ര്യ​മാ​യ​ ​വി​വ​ര​ങ്ങ​ളൊ​ന്നും​ ​എ​സ്.​ഐ.​ടി​ക്ക് ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ഇ.​ഡി​ക്ക് ​കൂ​ടു​ത​ൽ​ ​വി​പു​ല​മാ​യ​ ​സം​വി​ധാ​ന​മു​ള്ള​തി​നാ​ൽ​ ​ഇ​ട​പാ​ടു​ക​ളു​ടെ​ ​രേ​ഖ​ക​ളെ​ല്ലാം​ ​ക​ണ്ടെ​ടു​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യേ​റും.

​ഇ.​ഡി​ ​സ്റ്രൈ​ൽ​ ​വേ​റെ

ക​ള്ള​പ്പ​ണ​ ​ഇ​ട​പാ​ടു​ക​ളി​ലെ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​പി.​എം.​എ​ൽ.​എ​ ​നി​യ​മ​ത്തി​ലെ​ ​സെ​ക്ഷ​ൻ​-50​ ​പ്ര​കാ​രം​ ​സി​വി​ൽ​ ​കോ​ട​തി​യു​ടെ​ ​അ​ധി​കാ​രം​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ട്.​ ​ഇ.​ഡി​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ ​മൊ​ഴി​ക​ൾ​ ​കോ​ട​തി​യി​ൽ​ ​തെ​ളി​വാ​കും.​ ​സം​ശ​യ​മു​ള്ള​ ​രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളെ​യ​ട​ക്കം​ ​ആ​രെ​യും​ ​വി​ളി​ച്ചു​വ​രു​ത്തി​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​അ​ധി​കാ​ര​മു​ണ്ട്.​ ​കു​റ്റ​കൃ​ത്യ​ത്തി​ൽ​ ​പ​ങ്കാ​ളി​ത്ത​മു​ള്ള​ ​ഒ​രാ​ളെ​ ​മാ​പ്പു​സാ​ക്ഷി​യാ​ക്കി​ ​കേ​സ് ​ശ​ക്ത​മാ​ക്കു​ന്ന​തും​ ​ഇ.​ഡി​യു​ടെ​ ​രീ​തി​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA