തിരുവനന്തപുരം: ഇരുമ്പ് ആക്രി സാധനങ്ങൾക്ക് പിന്നാലെ ശബരിമലയിലേയും പമ്പയിലേയും മാലിന്യ നീക്കത്തിന്റെ ചുമതലയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ലീൻ കേരള കമ്പനിക്ക് നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡന്റ് കെ. ജയകുമാറിന്റെ സാന്നിധ്യത്തിൽ ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ, ക്ലീൻ കേരള കമ്പനിക്കായി മാനേജിംഗ് ഡയറക്ടർ ജി.കെ സുരേഷ് കുമാർ എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്. ഉടൻ തന്നെ മാലിന്യ നീക്കം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |