
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി.സതീശൻ മര്യാദയ്ക്ക് സംസാരിക്കണമെന്ന ആവശ്യത്തോടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ഇ.കെ.വിഭാഗം സമസ്തയ്ക്കുള്ളിൽ അഭിപ്രായ ഭിന്നത. ഇതിന് പിന്നിൽ ലീഗ് വിരുദ്ധരായ സമസ്തക്കാരാണെന്നും ഈ നിലയിലുള്ള പത്രത്തിന്റെ പോക്ക് അനുവദിക്കാനാവില്ലെന്നുമാണ് വിമർശനം. വിഷയം സമസ്ത യോഗത്തിലും സുപ്രഭാതം ഡയറക്ടർ ബോർഡിലും ഉന്നയിക്കുമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും സുപ്രഭാതം ഡയറക്ടർ ബോർഡ് അംഗവുമായ നാസർ ഫൈസി മുക്കം പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും മുസ്ലിംലീഗിന് വലിയ പിന്തുണ നൽകുന്നതുമായ സംഘടനയാണ് ഇ.കെ.വിഭാഗം സുന്നികളുടെ സമസ്ത. ഇവരുടെ യുവജന വിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്.ഇ.കെ.വിഭാഗം സുന്നികളുടെ ശത്രു പക്ഷത്ത് നിൽക്കുന്ന കാന്തപുരം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളോട് ചേർന്നു നിൽക്കുന്ന മുഖപ്രസംഗം, മുസ്ലിംലീഗ് നിർണായക പങ്കാളിയായ സർക്കാരിലെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതായിപ്പോയെന്നും വിമർശനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |