
ഒറ്റപ്പാലം: വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി 20 ലക്ഷം തട്ടിച്ച യുവതി അറസ്റ്റിൽ. ആലത്തൂർ വടക്കഞ്ചേരി സ്വദേശി പ്രിൻസിയെയാണ് (46) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് ജീവനക്കാരനായിരുന്ന വ്യക്തിയിൽ നിന്ന് മൊബൈൽ ഫോണും, വസ്ത്രങ്ങൾ ഉൾപ്പെടെ 20 ലക്ഷം രൂപ ഘട്ടങ്ങളായി തട്ടിച്ചെന്നാണ് പരാതി. 2006ൽ പട്ടയസംബന്ധമായ ആവശ്യത്തിന് ഓഫീസിലെത്തിയ പ്രിൻസി പരാതിക്കാരനുമായി സൗഹൃദത്തിലായി. ഈ അടുപ്പം വീട്ടിൽ അറിഞ്ഞെന്നും കുടുംബ ജീവിതം തകർന്നെന്നും പ്രിൻസി പരാതിക്കാരനോട് പറഞ്ഞു. അതിനാൽ പുതിയ വീട് വയ്‌ക്കണമെന്നും പറഞ്ഞു. ഇതിനായി ഒറ്റപ്പാലം കേരള ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്‌പ എടുപ്പിച്ച് കൈക്കലാക്കി. വായ്പ എടുത്തുകൊടുത്ത വിവരം പരാതിക്കാരന്റെ ബന്ധുക്കളോട് പറയുമെന്നും കുടുംബം തകർക്കുമെന്നും പ്രിൻസി ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ ഓരോ മാസവും പണം തട്ടിച്ചെന്നും പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ സർക്കാർ ഉദ്യോഗസ്ഥരടക്കം മറ്റ് പലരെയും തട്ടിച്ചെന്ന് സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |