
ന്യൂഡൽഹി: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് ചാക്കരി മാറ്റി കുത്തരി വിതരണം ചെയ്യാൻ കേന്ദ്ര സഹായം തേടി. പരിഗണിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സിവിൽ സപ്‌ളൈസ് മന്ത്രി ഉറപ്പു നൽകിയെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
മന്ത്രിയുടെ മണ്ഡലത്തിലെ കൂത്താട്ടുകുളം വടകര സെന്റ്ജോൺസ് സ്‌കൂളിലെ കുട്ടികൾ ഈ ആവശ്യം നിവേദനമായി നൽകിയിരുന്നു. തുടർന്നാണ് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഉൾപ്പെടുത്തിയത്.മധ്യ, തെക്കൻ കേരളത്തിലെ സ്‌കൂളുകളിലാകും ആദ്യം നടപ്പാക്കുക. പദ്ധതിക്ക് 40,000 മെട്രിക് ടൺ അരിയാണ് വേണ്ടത്.
അന്ത്യോദയ അന്നയോജന (എ.എ.വൈ) വിഭാഗത്തിനുള്ള ധാന്യവിഹിതം നിലനിറുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.എ.എ.വൈ വിഭാഗത്തിനുള്ള സബ്‌സിഡി പഞ്ചസാര പുനഃസ്ഥാപിക്കണം. സപ്ളൈകോയ്‌ക്ക് നൽകാനുള്ള 1079 കോടി രൂപ കുടിശിക ,ഓണക്കാലത്ത് സപ്ലൈകോ വഴി വിതരണത്തിന് 400 മെട്രിക് ടൺ അധിക പുഴുക്കലരി, ടൈഡ്ഓവർ വിഹിതത്തിലെ 33,294 മെട്രിക് ടൺ അരി 50,000 മെട്രിക് ടൺ ആയി ഉയർത്തുക, റേഷൻ പ്രതിമാസ കമ്മിഷൻ വർദ്ധന തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
24 മണിക്കൂർ
സ്‌പ്ളൈകോ സ്റ്റോറുകൾ
ലാഭമുണ്ടാക്കാൻ 24 മണിക്കൂർ സ്‌പ്ളൈകോ, മാവേലി സ്റ്റോറുകൾ പരിഷ്‌കാരം നടപ്പാക്കുമെന്ന് മന്ത്രി കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ മൈക്ക് ടുഗദർ പരിപാടിയിൽ പറഞ്ഞു. വിൽപനയില്ലാത്ത സാധനങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കും. ഭക്ഷ്യവിതരണം കാര്യക്ഷമമാക്കാൻ ഫുഡ് എ.ടി.എം നടപ്പാക്കും. കൊയ്‌ത്ത് കഴിഞ്ഞയുടൻ നെല്ല് സംഭരിക്കാനും പണം ലഭ്യമാക്കാനും കർഷകരുടെ രജിസ്ട്രേഷൻ നേരത്തേ പൂർത്തിയാക്കും.
<
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |