SignIn
Kerala Kaumudi Online
Friday, 11 September 2026 11.46 PM IST

കൗതുകമായി പാവകൾ

k

തിരുവനന്തപുരം: കാണികളിൽ കൗതുകം നിറച്ച് പാവകളും ശാസ്ത്രമേളയിൽ താരമായി. മോഹിനിയാട്ടവും കൃഷ്ണനും രാധയും കഥകളിയിലെ മിനുക്കും ഒക്കെ കുട്ടി കലാകാരന്മാർ ക്ഷമയോടെ ചെയ്തെടുത്തു. മൂന്ന് മണിക്കൂറോളം എടുത്താണ് കമ്പി വളച്ച് രൂപം ഉണ്ടാക്കി,​ വിവിധ നിറങ്ങളിലുള്ള കോട്ടൺ തുണികൾ കൊണ്ട് ഉടുപ്പ് തയ്ച്ച് പാവ പൂർത്തിയാക്കുന്നത്. കൊല്ലം വാളത്തുങ്കൽ ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായ എ.എസ്.സ്നേഹയെ സഹോദരിയാണ് ഈ വിദ്യ പഠിപ്പിച്ചത്. മണിക്കൂറുകളുടെ പരിശീലനത്തിന് ഒടുവിലാണ് നിർമ്മാണം വശത്താക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCIENCE EXI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA