SignIn
Kerala Kaumudi Online
Saturday, 13 June 2026 5.22 PM IST

വീണ രേഖകൾ ഹാജരാക്കും: കെ.കെ. ശൈലജ

1

കണ്ണൂർ: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസിന് വീണ രേഖകൾ ഹാജരാക്കുമെന്നും അന്വേഷണം കാര്യമില്ലാത്തതാണെന്ന് ബോദ്ധ്യമാകുമ്പോൾ ഉദ്യോഗസ്ഥർ തന്നെ അത് വ്യക്തമാക്കേണ്ടി വരുമെന്നും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു. വീണ ഒരു കമ്പനിയുണ്ടാക്കി. ആ കമ്പനി മറ്റ് കമ്പനികളുമായി കരാറിലേർപ്പെട്ടു. ചെറുപ്പക്കാർ ജീവിക്കാൻ പല മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അതിൽ എന്തെങ്കിലുമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിന്റെ മകൾ തന്നെ മറുപടി പറയും. അതിനെ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും ശൈലജ പറഞ്ഞു.

 ​കേ​സിൽ പാ​ർ​ട്ടി​ക്ക് ​ബ​ന്ധ​മില്ലെന്ന് ​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ.​ഡി​ ​കേ​സി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​മ​ക​ൾ​ ​വീ​ണ​ ​ടി.​ ​ഇ.​ഡി​ക്ക് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​കു​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​എ​ക്സാ​ലോ​ജി​കു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​സി.​പി.​എ​മ്മി​ന് ​ഒ​രു​ ​താ​ൽ​പ​ര്യ​വു​മി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​കേ​സ് ​വീ​ണ​ ​ത​ന്നെ​ ​കൈ​കാ​ര്യം​ ​ചെ​യ്യും.​ ​ഇ​തി​ന്റെ​ ​മ​റ​വി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​കൂ​ട്ടി​ക്കെ​ട്ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നെ​യാ​ണ് ​സി.​പി.​എം​ ​എ​തി​ർ​ക്കു​ന്ന​ത്.​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കു​ക​യാ​ണ്.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി​ ​നേ​രി​ട്ടു​ ​ബ​ന്ധ​മു​ള്ള​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലാ​ണ് ​സ​ർ​വീ​സി​ൽ​ ​തി​രി​ച്ചെ​ടു​ത്ത​ ​ഐ.​എ.​എ​സു​കാ​രെ​ ​നി​യ​മി​ച്ചി​ട്ടു​ള്ള​ത്.​ ​ബ​ന്ധു​നി​യ​മ​നം​ ​ന​ട​ത്തി​യ​ ​മ​ന്ത്രി​ ​സ​ണ്ണി​ ​ജോ​സ​ഫാ​ണ് ​രാ​ജി​ ​വ​യ്‌​ക്കേ​ണ്ട​തെ​ന്നും​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAILAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA