SignIn
Kerala Kaumudi Online
Monday, 29 June 2026 1.39 AM IST

മദ്യത്തിന് നികുതി ഇളവ്: എതിർപ്പുമായി സ്‌പീക്കർ

a

കോട്ടയം:ഏത് മദ്യത്തിനും നികുതി ഇളവ് നൽകുന്നതിൽ അന്നും,ഇന്നും തനിക്ക് എതിർപ്പാണെന്ന് വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്‌ജക്ട് കമ്മിറ്റി അംഗമായിരുന്നെന്നും അന്ന് തന്റെ എതിർപ്പില്ലെന്ന് പറഞ്ഞ് മിനിട്സ് ഉണ്ടാക്കിയത് മനസിലാക്കി അപ്പോൾത്തന്നെ എതിർപ്പ് എഴുതി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അന്ന് ജോണിവാക്കറിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായപ്പോൾ സബ്ജക്ട് കമ്മിറ്റിയിലും ധനമന്ത്രിയായിരുന്ന കെ.എൻ.ബാലഗോപാലിനെയും എതിർപ്പ് അറിയിച്ചു.കൂടാതെ ഐ.ടി ഹബ്ബുകളിൽ ബാർ തുടങ്ങുന്നതിലും കേരളത്തിൽ ചൂതാട്ടം നടത്തുന്നതിനുള്ള കണക്ടഡ് ഫയലിലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPEAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA