SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.59 PM IST

ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ

train-service-
പ്രതീകാത്മക ചിത്രം

ചെന്നൈ: ഓണക്കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പുതിയ ട്രെയിൻ സർവീസുകളുമായി ദക്ഷിണ റെയിൽവെ. മൂന്ന് റൂട്ടുകളിലേക്ക് സ്പെഷ്യൽ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രതിവാര സ്പെഷ്യൽ സർവീസുകളുടെ അഡ്വാൻസ് റിസർവേഷൻ നാളെ മുതലാണ് ആരംഭിക്കുന്നത്. മംഗലാപുരം - ചെന്നൈ എഗ്മൂർ, ചെന്നൈ സെൻട്രൽ - കൊല്ലം, തിരുവനന്തപുരം സെൻട്രൽ - താംബരം എന്നീ റൂട്ടുകളിലാണ് സ്പെഷ്യൽ ടെയിൻ അനുവദിച്ചിരിക്കുന്നത്.

മംഗലാപുരം സെൻട്രൽ-ചെന്നൈ എഗ്മൂർ മംഗലാപുരം സെൻട്രൽ പ്രതിവാര സ്പെഷ്യൽ (ട്രെയിൻ നമ്പ‌ർ: 6126/06125)

ട്രെയിൻ നമ്പർ 06126: ജൂലായ് 13, 20, 27, ഓഗസ്റ്റ് 3, 10, 17, 24, 31 (തിങ്കളാഴ്ചകളിൽ) തീയതികളിൽ വൈകുന്നേരം നാലുമണിക്ക് മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് ചെന്നൈ എഗ്മൂറിൽ എത്തിച്ചേരും (ആകെ 8 സർവീസുകൾ).

ട്രെയിൻ നമ്പർ 06125: ജൂലായ് 14, 21, 28, ഓഗസ്റ്റ് 04, 11, 18, 25 സെപ്തംബർ ഒന്ന് (ചൊവ്വാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ എഗ്മൂറിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08.40 ന് മംഗലാപുരം സെൻട്രലിൽ എത്തിച്ചേരും (ആകെ 8 സർവീസുകൾ).

ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - കൊല്ലം - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്‌പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ: 06119/06120)

ട്രെയിൻ നമ്പർ 06119: ഓഗസ്റ്റ് 12, 19, 26, സെപ്തംബർ രണ്ട് (ബുധനാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 3.10 ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.20 ന് കൊല്ലത്ത് എത്തിച്ചേരും (ആകെ 4 സർവീസുകൾ).

ട്രെയിൻ നമ്പർ 06120: ഓഗസ്റ്റ് 13, 20, 27, സെപ്തംബർ 3 (വ്യാഴാഴ്ചകളിൽ) തീയതികളിൽ രാവിലെ 10.40 ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും (ആകെ 4 സർവീസുകൾ).

തിരുവനന്തപുരം സെൻട്രൽ - താംബരം - തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ: 06110/06109)

ട്രെയിൻ നമ്പർ 06110: ഓഗസ്റ്റ് 12, 19, 26, സെപ്തംബർ 2 (ബുധനാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 3.45 ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.00 മണിക്ക് താംബരത്ത് എത്തിച്ചേരും (ആകെ 4 സർവീസുകൾ).

ട്രെയിൻ നമ്പർ 06109: ഓഗസ്റ്റ് 13, 20, 27, സെപ്തംബർ 3 (വ്യാഴാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 2.00 മണിക്ക് താംബരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.15 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും (ആകെ 4 സർവീസുകൾ).

English Summary

To manage the heavy passenger rush during the Onam festival season, Southern Railway has announced three weekly special train services connecting Mangaluru, Chennai, Kollam, Thiruvananthapuram, and Tambaram. The special services will operate on selected dates between July and September, with advance ticket reservations beginning tomorrow.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL TRAIN SERVICE, ONAM SPECIAL TRAIN, SOUTHERN RAILWAY SPECIAL SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA