SignIn
Kerala Kaumudi Online
Thursday, 06 August 2026 2.17 AM IST

കാർ പുഴയിൽ വീണു, ഡ്രെെവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

manali-puzha

പുതുക്കാട്: റോഡിലെ വളവ് തിരിക്കുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീണ കാറിൽ നിന്ന് ഡ്രെെവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മണലിപ്പുഴയിലെ മടവാക്കര കാഴ്ചക്കടവിൽ ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ചാവക്കാട് മന്ദലാംകുന്ന് മുതലക്കുളങ്ങരച്ചാലിൽ ബഷീറിൻ്റെ മകൻ സിനാൻ (22)
ഓടിച്ചിരുന്ന കാറാണ് പുഴയിലേക്ക് മറിഞ്ഞത്. ദേശീയപാതയിലെ ടോൾ ഒഴിവാക്കാനായാണ് മടവാക്കര വഴി കാർ തിരിച്ചത്. പുഴയുടെ സമീപത്തുളള റോഡിലെ വളവിൽ പെട്ടെന്ന് തിരിച്ചപ്പോൾ കാർ നേരെ പുഴയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കാറിന്റെ ഡോർ തുറന്ന് സിനാൻ പുറത്തേയ്ക്കു ചാടി. പുഴയിൽ വീണ സിനാനെ തൊട്ടുപിന്നാലെ വന്നിരുന്ന കാർ യാത്രികരാണ് രക്ഷപ്പെടുത്തിയത്. മറ്റ് വാഹന യാത്രക്കാർ ചേർന്ന് കയർ കെട്ടി കാർ വലിച്ചുകയറ്റാൻ ശ്രമിക്കുന്നതിന് മുൻപേ കാർ ഒഴുക്കിൽപ്പെട്ടു. പുതുക്കാട് നിന്ന് ഫയർഫോഴ്‌സെത്തി തെരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായിട്ടില്ല.

ചാവക്കാട് നിന്നും ആലുവയിലേക്ക് പോകുകയായിരുന്നു സിനാൻ. ആലുവയിൽ സ്വകാര്യ കോളേജിലെ എൽ.എൽ.ബി വിദ്യാർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA