
തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഭാഗമായുള്ള നീന്തൽ മത്സരം നടക്കുന്നതിനിടെ അക്വാട്ടിക് കോംപ്ലക്‌സ് ഗ്യാലറിയിലെ ഷീറ്റുകൾ ഇളകി വീണു. വിദ്യാർത്ഥികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. അശ്വിനി ജംഗ്ഷനിലെ അക്വാട്ടിക് കോംപ്ലക്‌സ് ഗ്യാലറിക്ക് മുകളിൽ താത്കാലികമായി സ്ഥാപിച്ച അലുമിനിയം ഷീറ്റുകളാണ് ശക്തമായ കാറ്റിലും മഴയിലും ഇളകിവീണത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം.
വിദ്യാർത്ഥികളും മാതാപിതാക്കളുമടക്കം ആ സമയം ഗ്യാലറിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരം കാണാനെത്തിയ സെന്റ് മേരീസ് കോളേജിലെ നീന്തൽതാരം കൂടിയായ ദേവിക (18), തിരുവനന്തപുരം സ്വദേശികളായ ഋഷികേശ് എസ്.സദൻ (17), അഭിനവ് അജിക്ക് (17), ശ്രീഹരി ശ്രീജിത്ത് (17), പ്രിയ (42) എന്നിവർക്കാണ് പരിക്കേറ്റ്. ദേവികയുടെ തലയ്ക്ക് അഞ്ച് തുന്നലിടേണ്ടിവന്നു. ഇന്ന് 50 മീറ്റർ ഫ്രീസ്റ്റെെലിൽ മത്സരിക്കേണ്ട ശ്രീഹരിക്ക് കാൽവിരലിനാണ് പരിക്കേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |