SignIn
Kerala Kaumudi Online
Sunday, 12 July 2026 2.34 AM IST

സ്കൂളിലെ മണ്ണ് കടത്തിൽ കടുത്ത് ജി.സുധാകരൻ- സി.പി.എം പോര്

READ ENGLISH VERSION
1

ആലപ്പുഴ: ഗവ. സ്കൂളിലെ മണ്ണുകടത്തൽ വിഷയത്തോടെ ജി.സുധാകരനും ആലപ്പുഴയിലെ സി.പി.എമ്മും തമ്മിൽ രാഷ്ട്രീയയുദ്ധം രൂക്ഷമായി. ഇന്നലെ ജി.സുധാകരന്റെ കളർകോടുള്ള എം.എൽ.എ ഓഫീസിലേക്ക് സി.പി.എം മാർച്ച് നടത്തി. മുൻ എം.എൽ.എ എച്ച്.സലാം ഉൾപ്പെടെ പങ്കെടുത്തു. ഓഫീസിന് മുന്നിൽ പൊലീസിന്റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. അമ്പലപ്പുഴ നീ‌ർക്കുന്നത്തെ എസ്.ഡി.വി ഗവ യു.പി സ്കൂളിൽ കെട്ടിട നിർമ്മാണത്തിന്റെ മറവിൽ മണ്ണ് കടത്തുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ സുധാകരനും സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. മണൽ കടത്ത് ആരോപിച്ചയാളുമായി തല്ലുമുണ്ടായി. കൂടാതെ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാഷ്ട്രീയപ്രസ്ഥാനം നടത്തുന്ന പൊതിച്ചോർ വിതരണം അവസാനിപ്പിക്കണമെന്ന സുധാകന്റെ പരസ്യപരാമർശവും പാർട്ടിയെ ചൊടിപ്പിച്ചു.

പിരിക്കുന്ന പണത്തിന്റെ കണക്ക് നൽകണം

ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രം ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് നൽകുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇടതുപക്ഷ യുവജന സംഘടന മുൻകാലങ്ങളിൽ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ചായിരുന്നു നൽകിയിരുന്നത്. ഇപ്പോൾ ഇതിനായി പലരും പണം പിരിക്കുന്നുണ്ട്. പിരിക്കുന്ന പണത്തിന്റെ കണക്ക് ആശുപത്രി വികസന സമിതിക്ക് നൽകണം. ഭക്ഷണം സർക്കാർ നൽകണം. ആശുപത്രിക്ക് വെളിയിൽ ഭക്ഷണം പാചകം ചെയ്ത് അകത്ത് വിതരണം ചെയ്യുന്നതിൽ തെറ്റില്ലെന്നും സുധാകരൻ. പ്രതിദിനം 2,500 ഭക്ഷണപ്പൊതി ആവശ്യമുണ്ടെന്നിരിക്കെ വിതരണം സർക്കാർ ഏറ്റെടുത്താൽ ദിവസവും മുടങ്ങാതെ നൽകാൻ സാധിക്കുമെന്ന് ഉറപ്പുണ്ടോയെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം മനു.സി.പുളിക്കൽ ചോദിച്ചു.

 സി.​പി.​എ​മ്മു​കാ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി​ ​സു​ധാ​ക​രൻ

ആ​ല​പ്പു​ഴ​:​ ​നീ​ർ​ക്കു​ന്നം​ ​ഗ​വ.​യു.​പി​ ​സ്കൂ​ളി​ൽ​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​മ​റ​വി​ലെ​ ​മ​ണ​ൽ​ ​ക​ട​ത്ത് ​അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​ ​ത​ന്നെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൈ​യേ​റ്റം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ചെ​ന്ന് ​ജി.​സു​ധാ​ക​ര​ൻ​ ​എം.​എ​ൽ.​എ.​ ​സ്പീ​ക്ക​ർ​ക്കും​ ​ആ​ഭ്യ​ന്ത​ര,​ ​വി​ദ്യാ​ഭ്യാ​സ,​ ​ത​ദ്ദേ​ശ​ ​വ​കു​പ്പ് ​മ​ന്ത്രി​മാ​ർ​ക്കും​ ​പ​രാ​തി​യും​ ​ന​ൽ​കി.​ ​സ്ഥ​ല​ത്ത് ​സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി​ട്ടും​ ​പൊ​ലീ​സ് ​നോ​ക്കി​നി​ന്നു.​ ​വി​വ​ര​ങ്ങ​ൾ​ ​തി​ര​ക്കാ​ൻ​ ​വി​ളി​ച്ച​ത് ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​യെ​ ​മാ​ത്ര​മാ​ണ്.​ ​സെ​ക്ര​ട്ട​റി​ ​ഗു​ണ്ട​ക​ളെ​യും​ ​കൂ​ട്ടി​ ​വ​ന്നെ​ന്നാ​ണ് ​ത​ദ്ദേ​ശ​ ​വ​കു​പ്പി​ന് ​ന​ൽ​കി​യ​ ​പ​രാ​തി.​ ​ക​ഴി​ഞ്ഞ​ ​എ​ട്ട് ​വ​ർ​ഷ​മാ​യി​ ​പി.​ടി.​എ​ ​ഭാ​ര​വാ​ഹി​ക​ളി​ൽ​ ​ചി​ല​ർ​ ​വ​ൻ​അ​ഴി​മ​തി​യാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്ന് ​ജി.​സു​ധാ​ക​ര​ൻ​ ​ആ​രോ​പി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും​ ​പി.​ടി.​എ​ ​പി​രി​ച്ചു​വി​ട്ടി​ല്ല.​ ​ഒ​ൻ​പ​ത് ​എ​ൽ.​ഡി.​എ​ഫ് ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ​ക്കൊ​പ്പ​മാ​ണ് ​സെ​ക്ര​ട്ട​റി​ ​വ​ന്ന​ത്.​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​ ​ര​ക്ഷി​താ​വി​നെ​ ​അ​ടി​ച്ച് ​താ​ഴെ​യി​ട്ട് ​ച​വി​ട്ടി.​ ​സ്കൂ​ളി​ലെ​ ​കൊ​ള്ള​യ​ടി​ ​പ്ര​ത്യേ​കം​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

 തെ​രു​വി​ലെ​ ​വി​ചാ​ര​ണ​ ​ഫാ​സി​സ്റ്റ്​​ ​ശൈ​ലി

ജി.​സു​ധാ​ക​ര​ൻ​ ​എം.​എ​ൽ.​എ​യെ​ ​തെ​രു​വി​ൽ​ ​വി​ചാ​ര​ണ​ ​ചെ​യ്യാ​നു​ള്ള​ ​സി.​പി.​എം​ ​നീ​ക്കം​ ​ഫാ​സി​സ്റ്റ്​​ ​ശൈ​ലി​ക്ക് ​തെ​ളി​വാ​ണ്.​ ​ജി.​സു​ധാ​ക​ര​ൻ​ ​എം.​എ​ൽ.​എ​ ​ഒ​റ്റ​യ്ക്ക​ല്ല.​ ​ജ​ന​ങ്ങ​ളും​ ​യു.​ഡി.​എ​ഫും​ ​ഒ​പ്പ​മു​ണ്ട്​.​ ​കേ​ര​ള​ത്തി​ലെ​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​സു​ര​ക്ഷാ​ ​ഓ​ഡി​റ്റിം​ഗ് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​ഗ​ൺ​മാ​ൻ​മാ​ർ​ ​മ​ർ​ദ്ദി​ച്ച​ ​കേ​സി​ൽ​ ​കു​റ്റ​ക്കാ​രെ​ ​നി​യ​മ​ത്തി​ന്​​ ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​രും.

കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി
എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA