SignIn
Kerala Kaumudi Online
Sunday, 21 June 2026 6.20 PM IST

ശ്വേത മേനോൻ പുറത്തേക്ക്, അമ്മ അംഗത്വം ഉപേക്ഷിച്ചു; ഇനി എല്ലാം തുറന്നുപറയുമെന്ന് നടി

READ ENGLISH VERSION
swetha-menon

കൊച്ചി: ഭരണസമിതി രാജിവച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യിലെ അംഗത്വം ഉപേക്ഷിച്ചെന്ന് നടി ശ്വേത മേനോൻ. ഇനി അമ്മ സംഘടനയിൽ ഇല്ലെന്നും തനിക്കെതിരെ ഗുഢാലോചനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു. അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.

'ഞാനും എന്റെ കമ്മിറ്റിയും രാജിവച്ചു. അമ്മയുടെ മെമ്പർഷിപ്പും ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണ്. കുറ്റാരോപിതരുടെ കെെയിൽ സംഘടന പോകുന്ന രീതിയിലാണ് പ്രവർത്തനം. നമ്മളോട് ഒന്നും പറയാതെ അജണ്ടവച്ച് പുറത്താക്കാൻ നോക്കി. എനിക്ക് വ്യക്തിത്വം ഉണ്ട്. അതിനാലാണ് ഞങ്ങൾ ആയിട്ട് രാജിവച്ചത്. ഇനി എനിക്ക് പറയാനുള്ളത് ഞാൻ പറയും. ഇപ്പോൾ ഞാൻ അമ്മയുടെ അംഗമല്ല. സെപ്തംബർ ഒന്ന് മുതൽ ഉള്ള എല്ലാ കണക്കുകളും എന്റെ കെെയിലുണ്ട്. ബാബുരാജ് ചേട്ടൻ കമ്മിറ്റിയിലെ ഉണ്ടായിരുന്നപ്പോൾ ചെയ്ത കണക്കിൽ ഒരുപാട് കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെക്കുറിച്ച് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ഇനി എന്തും തുറന്നുപറയാം. ഇതൊരു ഗുഢാലോചനയുടെ കെണിയാണ്'- ശ്വേത മേനോൻ പറഞ്ഞു.

ശ്വേത മേനോൻ പ്രസിഡന്റായ 17 അംഗ ഭരണസമിതി രാജിവച്ചിരുന്നു. വാർഷിക ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങൾക്ക് പിന്നാലെയാണ് നാടകീയമായ രാജി. ചുമതലയേറ്റെടുത്ത് ഒരു വർഷം പോലും തികയ്ക്കാതെയാണ് രാജി. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചു. ഇനി സംഘടനയുടെ ചുമതല വീണ്ടും അഡ്‌ഹോക് കമ്മിറ്റിയുടെ കൈകളിലേക്കെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWETHA MENON, AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA