
ചേർത്തല: നവതി ആഘോഷിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി
നടേശനെ നിരവധി പ്രമുഖർ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വ്യവസായ പ്രമുഖൻ എം.എ.യൂസഫ് അലി, കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രിമാരായ പി.രാജീവ്, വി.എസ്.സുനിൽ കുമാർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, പ്രഭാഷകൻ ഡോ.എം.എം.ബഷീർ, രാഷ്ട്രീയ നിരീക്ഷൻ അഡ്വ.ജയശങ്കർ, കേരള ഹൈക്കോടതി മുൻ ജഡ്ജി പി.സോമരാജൻ തുടങ്ങിയവർ യോഗം ജനറൽ സെക്രട്ടറിക്ക് ആശംസകൾ അറിയിച്ചു.മുൻ എം.എൽ.എ പി.പി.ചിത്തരഞ്ജൻ നേരിട്ടെത്തി ആശംസകൾ നേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |