
തിരുവനന്തപുരം: ഡോക്യുമെന്ററി, ഹ്രസ്വചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രമുഖ അനിമേഷൻ ചലച്ചിത്രകാരി നിനാ സബ്നാനിക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 30ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും. 25 മുതൽ 30 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ നിനാ സബ്നാനിയുടെ 10 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |