SignIn
Kerala Kaumudi Online
Sunday, 19 July 2026 3.52 AM IST

ടാറ്റയുമായി ചർച്ച നടത്തിയിരുന്നു : മന്ത്രി കുഞ്ഞാലിക്കുട്ടി

a

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ടാറ്റ പ്രതിനിധിയുമായി താനും മുഖ്യമന്ത്രിയും ചർച്ച നടത്തിയിരുന്നുവെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ടാറ്റ പ്രൊജക്ട്സുമായി ചേർന്ന് 300 കോടിയുടെ പദ്ധതിക്ക് എം.ഒ.യു ഒപ്പിട്ടിരുന്നു. അതുമായി മുന്നോട്ടു പോകുന്നത് ചർച്ച ചെയ്യാനാണ് ടാറ്റ പ്രതിനിധിയെത്തിയത്. അതേസമയം മുഖ്യമന്ത്രി പറഞ്ഞ 10,000 കോടിയെപ്പറ്റി താൻ പറഞ്ഞിട്ടില്ല. ടാറ്റ പറയുന്നത് മുഴുവൻ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ മാറിയാലും പദ്ധതികളുടെ തുടർച്ചയുണ്ടാകുമല്ലോയെന്നും പറഞ്ഞു. അതേസമയം മലബാർ സിമെന്റ്സുമായി ചേർന്ന് കൊച്ചി ഐലൻഡിൽ ബോട്ട് നിർമ്മാണത്തിന് പദ്ധതി ഒപ്പുവച്ചിരുന്നുവെന്നും അതാണ് മുഖ്യമന്ത്രി പറയുന്ന പദ്ധതിയെന്നും മുൻ മന്ത്രി പി. രാജീവ് ഇന്നലെ കോഴിക്കോട്ട് പറഞ്ഞു. ടാറ്റ ആർട്സൺ എൻജിനിയറിംഗ് ലിമിറ്റഡും മലബാർ സിമെന്റ്സുമായുളള ബോട്ട് നിർമ്മാണ പദ്ധതിയാണത്. നിക്ഷേപത്തെപ്പറ്റി തങ്ങൾക്കറിയില്ലെന്ന് ടാറ്റ പറഞ്ഞതോടെ കേരളത്തിലേക്ക് ആളെ ആകർഷിക്കാനുദ്ദേശിക്കുന്ന തുകയാണിതെന്നും ഒറ്റ കമ്പനിയുമായുള്ള കരാറല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA