
തിരുവനന്തപുരം: തൂഫാൻ വന്നതോടെ മയക്കുമരുന്ന് അറസ്റ്റും കേസും കൂടുന്നത് കണക്കിലെടുത്ത് മൂന്ന് എൻ.ഡി.പി.എസ് കോടതികൾ കൂടി തുടങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലാണ് കോടതികൾ വരിക. ഇതോടെ സംസ്ഥാനത്ത് എൻ.ഡി.പി.എസ് കോടതികളുടെ എണ്ണം അഞ്ചാകും. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണുള്ളത്. പുതിയ കോടതികളിൽ 11വീതം തസ്തികകൾ സൃഷ്ടിക്കും. നിലവിലെ കോടതികളിൽ എട്ട് തസ്തികകൾ വീതമാണുള്ളത്. അവിടങ്ങളിലും പതിനൊന്നാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |