
ബംഗളൂരു: കരിമണൽ കള്ളക്കടത്തുകാരെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് നേതാവ് വി.എം. സുധീരന്റേതെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ തോൽപ്പിച്ചുവിട്ടതിന്റെ പക തീർക്കാനാണ് അദ്ദേഹം ഇപ്പോൾ വെള്ളാപ്പള്ളി നടേശനെതിരെ തിരിഞ്ഞിട്ടുള്ളത്. സുധീരന്റെ എതിർപ്പിനെ ഗൗനിക്കുന്നില്ല. എത്രയോ എതിർപ്പുകളെ നേരിട്ടിട്ടുള്ളവരാണ് ഞങ്ങൾ. എസ്.എൻ.ഡി.പി യോഗം ഒറ്റക്കെട്ടായി നിന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ബോദ്ധ്യമുണ്ടാകുമെന്നും ബംഗളൂരുവിൽ മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം അനുവദിക്കുന്നത് നല്ല കാര്യമാണ്. ഈ മദ്യത്തിന് നികുതി കുറയ്ക്കുമെന്നാണ് പറയുന്നത്. അത് ഏതിനാണെന്ന് പോലും വ്യക്തമായിട്ടില്ല. അപ്പോഴേക്കും തോക്കിനുള്ളിൽ കയറി വെടിപൊട്ടിക്കേണ്ടതില്ല. സർക്കാർ എന്താണ് ഇക്കാര്യത്തിൽ ചെയ്യാൻ പോകുന്നതെന്ന് വ്യക്തത വന്നശേഷം നിലപാടുകൾ സ്വീകരിക്കുന്നതാണ് ഉചിതം. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് എസ്.എൻ.ഡി.പി. യോഗം പിന്തുണ നൽകുമെന്നും തുഷാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |