SignIn
Kerala Kaumudi Online
Saturday, 13 June 2026 5.59 AM IST

കൂടുതൽ വെളി​പ്പെടുത്തൽ ; വിദ്യാർത്ഥിനി കൂട്ട പീഡനത്തിനും ഇര, അറസ്റ്റിലായവർ 20 ആയി

READ ENGLISH VERSION

d

 പ്രതികളിൽ പതിനേഴുകാരനും

 റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മിഷൻ

പത്തനംതിട്ട : കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ ഇന്നലെ 15 പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. പെൺകുട്ടി സംഘംചേർന്നുള്ള പീഡനത്തിനും ഇരയായി. പ്രതികളുടെ പേരിൽ പോക്‌സോ, പട്ടികജാതി പീഡന നിരോധനം വകുപ്പുകൾ ചുമത്തി.

അറസ്റ്റിലായവരിൽ രണ്ടുപേർ പ്ലസ്ടു വിദ്യാർത്ഥികളാണ്. ഒരാൾ പതിനേഴുകാരനാണ്. ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും ​ മീൻകച്ചവടക്കാരായ സഹോദരന്മാരും ​ മൂന്ന് ഓട്ടോ ഡ്രൈവർമാരും അറസ്റ്റിലായവരിലുണ്ട്. പത്തനംതിട്ട വനിതാ പൊലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. പ്രതികളുടെ എണ്ണം കൂടിയേക്കാം. പ്രതികളെ പെൺകുട്ടിക്കു മുന്നിൽ തിരിച്ചറിയൽ പരേഡ് നടത്തും.

അതിനിടെ,​ സംഭവത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ വിജയാ രഹാത്‌ക്കർ മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

കാമുകനും സുഹൃത്തുകളുമുൾപ്പെട്ട വലിയൊരു ശൃംഖലയിലാണ് പെൺകുട്ടി അകപ്പെട്ടത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘവും പീഡിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ പലരും കൂട്ടിക്കൊണ്ടുപോയിരുന്നത്. വൈകിട്ട് വീടിനു സമീപം കൊണ്ടുവിടും.

കാമുകൻ സൂത്രധാരൻ

പ്ര​തി​ക​ളെ​ ​ചോ​ദ്യം​ ​ചെ​യ്ത​തി​ൽ​ ​നി​ന്നാ​ണ് ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വ​ച്ച് ​ഒ​രേ​സ​മ​യം​ ​ഒ​ന്നി​ലേ​റെ​പ്പേ​ർ​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​വി​വ​രം​ ​ല​ഭി​ച്ച​ത്.​ 13​ ​വ​യ​സു​ള്ള​പ്പോ​ൾ​ ​ഒ​ന്നാം​പ്ര​തി​യും കാമുകനുമായ ​സു​ബി​ൻ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​അ​ശ്ലീ​ല​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​ചി​ത്ര​ങ്ങ​ളും​ ​അ​യ​ച്ചു​കൊ​ടു​ത്തു.​ ​കു​ട്ടി​യു​ടെ​ ​ന​ഗ്ന​ചി​ത്ര​ങ്ങ​ളും​ ​ദൃ​ശ്യ​ങ്ങ​ളും​ ​കൈ​ക്ക​ലാ​ക്കി.​ ​ബൈ​ക്കി​ൽ​ ​ക​യ​റ്റി​ ​റ​ബ​ർ​ ​തോ​ട്ട​ത്തി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ചു.​ ​ഇ​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി.​ ​മ​റ്റൊ​രു​ ​ദി​വ​സം​ ​പു​ല​ർ​ച്ചെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​വി​ളി​ച്ചു​കൊ​ണ്ടു​പോ​യി​ ​ഷെ​ഡി​ൽ​ ​വ​ച്ച് ​പീ​ഡി​പ്പി​ച്ചു.​ ​ഇ​തി​നു​ശേ​ഷ​മാ​ണ് ​കൂ​ട്ടു​കാ​ർ​ക്ക് ​കാ​ഴ്ച​വ​ച്ച​ത്.​ ​ഇ​വ​ർ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​എ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ചു.​ 2019​ ​മു​ത​ൽ​ ​പീ​ഡ​നം​ ​തുടർന്നു.​

കേ​സ് 6​ ​സ്റ്റേ​ഷൻ
പ​രി​ധി​യിൽ

പ​ത്ത​നം​തി​ട്ട,​ ​ഇ​ല​വും​തി​ട്ട,​ ​മ​ല​യാ​ല​പ്പു​ഴ,​ ​കോ​ന്നി,​ ​ആ​റ​ൻ​മു​ള​, റാന്നി​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​ൻ​ ​പ​രി​ധി​ക​ളി​ലേ​ക്ക് ​കേ​സ് ​വ്യാ​പി​പ്പി​ച്ചു.​ ​രാ​ത്രി​യി​ൽ​ ​പി​താ​വി​ന്റെ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലാ​യി​രു​ന്നു​ ​പ്ര​തി​ക​ൾ​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​ചാ​റ്റ് ​ചെ​യ്തി​രു​ന്ന​ത്.​ ​
ഫോ​ണി​ൽ​ ​നി​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​ 32​ ​പേ​രെ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​അ​ന്വേ​ഷ​ണം.​ ​പ​ഠി​ക്കു​ന്ന​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​കൗ​ൺ​സ​ലിം​ഗി​ലാ​ണ് ​പീ​ഡ​ന​വി​വ​രം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​പ​ത്ത​നം​തി​ട്ട​ ​ഡി​വൈ.​എ​സ്.​പി​ ​എ​സ്.​ന​ന്ദ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം..

ഇന്നലെ അറസ്റ്റിലായവർ

പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത മൂന്ന് കേസുകളിൽ ഇലവുംതിട്ട സ്വദേശികളായ ഷംനാദ് (20), അഫ്സൽ (21), സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക് (18), കണ്ണപ്പൻ ( സുധീഷ് -27), നിഷാദ് (അപ്പു - 31), ഒരു പതിനേഴുകാരൻ. രാത്രി വൈകി അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TORTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA