
ന്യൂഡൽഹി: ആരെയെങ്കിലും കാണാതായെന്ന പരാതിയിൽ പൊലീസ് ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം. കുട്ടികളെ കാണാതായാൽ മാത്രം പോര കേസ്. മിസിംഗ് പരാതികളിൽ കേസെടുക്കാൻ വ്യക്തിയുടെ പ്രായം, ലിംഗം തുടങ്ങിയവ മാനദണ്ഡമാക്കരുത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യനടപടിയുണ്ടാകും. പൊതുതാത്പര്യഹർജിയിലാണ് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |