SignIn
Kerala Kaumudi Online
Saturday, 12 September 2026 9.58 AM IST

ദീർഘദൂര ട്രെയിനുകളും റദ്ദാക്കി

train

കോഴിക്കോട്: സംസ്ഥാനത്തെ നിരവധി സർവീസുകൾക്ക് പിന്നാലെ ഇവിടേക്കുള്ള ദീർഘദൂര ട്രെയിനുകളും റദ്ദാക്കി. പോർബന്ദർ - കൊച്ചുവേളി പ്രതിവാര സൂപ്പർ എക്‌സ്‌പ്രസ് 13 മുതലും കൊച്ചുവേളി - പോർബന്ദർ പ്രതിവാര സൂപ്പർ എക്‌സ്‌പ്രസ് 16 മുതലും ഓടില്ല.

ഇൻഡോർ ജംഗ്ഷൻ - കൊച്ചുവേളി പ്രതിവാര സൂപ്പർ എക്‌സ്‌പ്രസ് 11 മുതൽ നിറുത്തും. കൊച്ചുവേളി - ഇൻഡോർ ജംഗ്ഷൻ സൂപ്പർ എക്‌സ്‌പ്രസ് 14 മുതൽ സർവീസ് നടത്തില്ല. ഗാന്ധിധാം - തിരുനെൽവേലി പ്രതിവാര സൂപ്പർ എക്‌സ്‌പ്രസ് 10 മുതലും തിരുനെൽവേലി - ഗാന്ധിധാം സൂപ്പർ എക്‌സ്‌പ്രസ് 13 മുതലും ഓടില്ല.

കേരളത്തിൽ ലോക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ, റിസർവേഷൻ ശേഷിയുടെ 25 ശതമാനം പോലും യാത്രക്കാരില്ലാത്തതു കാരണം റെയിൽവേ ബോർഡിന്റെ അനുമതിയോടെയാണ് സർവീസുകൾ റദ്ദാക്കിയതെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA