SignIn
Kerala Kaumudi Online
Sunday, 19 July 2026 3.17 AM IST

 സ്പെഷ്യൽ റൂൾ പെട്ടിയിൽ -- 3400 തദ്ദേശ താത്കാലിക ജീവനക്കാർക്ക് രക്ഷയില്ല

aa

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന 3400 കണ്ടിജെന്റ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അനിശ്ചിതമായി നീളുന്നു. സ്ഥിരപ്പെത്താനായി സ്പെഷ്യൽ റൂൾസിന്റെ കരട് സർക്കാരിന് സമർപ്പിച്ചിട്ട് ആറു മാസമായി. തുടർ നടപടിയില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ക‌രട് സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ അന്നത്തെ സർക്കാർ തീരുമാനമെടുത്തില്ല. പുതിയ സർക്കാരാകട്ടെ തിരിഞ്ഞു നോക്കുന്നുമില്ല.

തദ്ദേശവകുപ്പ് സർവ്വീസ് ഏകീകരണത്തിന്റെ ഭാഗമായി 2024ലാണ് കണ്ടിജെന്റ് ജീവനക്കാരെ പൊതുസർവ്വീസിന്റെ ഭാഗമാക്കുന്നതിന് റൂൾസുണ്ടാക്കാൻ ഉത്തരവായത്. നഗരകാര്യ പ്രിൻസിപ്പൽ ഡയറക്ടർക്കായിരുന്നു ചുമതല. ജീവനക്കാരെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് സ്‌പെഷ്യൽ റൂളിന്റെ കരട് തയ്യാറാക്കിയത്.

93 നഗരസഭകളിലായി 5800 സ്ഥിരം ജീവനക്കാരും 3400 താൽക്കാലിക ജീവനക്കാരുമുണ്ട്. സ്പെഷ്യൽ റൂൾസ് വന്നാൽ താത്കാലികക്കാർക്ക് 10 ശതമാനം സംവരണത്തോടെ തസ്തികമാറ്റം, സ്ഥാനക്കയറ്റം, പ്രമോഷൻ എന്നിവ ലഭിക്കും. മറ്റ് സർക്കാർ വകുപ്പുകളിൽ ഇതെല്ലാം ലഭിക്കുന്നുണ്ട്. പക്ഷേ,​ തദ്ദേശവകുപ്പിലെ കണ്ടിജെന്റ് ജീവനക്കാർ സർവ്വീസിൽ കയറുമ്പോഴുള്ള അതേ തസ്തികയിൽ വിരമിക്കേണ്ട സ്ഥിതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA