SignIn
Kerala Kaumudi Online
Saturday, 17 October 2026 1.49 AM IST

കിഫ്ബിയിലെ 30,000 കോടി എവിടെയെന്ന് ഐസക്കിനോട് മുഖ്യമന്ത്രി

a

തിരുവനന്തപുരം:മുൻ സർക്കാർ സ്ഥാനമൊഴിയുമ്പോൾ കിഫ്ബിയിൽ 30,000 കോടി രൂപ നീക്കിയിരുപ്പുണ്ടെന്ന്

അവകാശപ്പെടുന്ന മുൻ ധനമന്ത്രി ഡോ.തോമസ് ഐസക് , അതെവിടെയുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവശ്യപ്പെട്ടു..

കിഫ്ബിയുടെ വെബ്സൈറ്റ്, ഓഡിറ്റ് രേഖ എന്നിവയിലുള്ളത് 2026 മാർച്ച് 31 ന് കിഫ്ബിയുടെ നീക്കിയിരിപ്പ് 10,633 കോടിയെന്നാണ്. ഇതിൽ തന്നെ 4128 കോടി സർക്കാരിന്റെ ട്രഷറി കോർപസ് ഫണ്ടാണ്. ബാക്കി 6521 കോടിയാണ് കിഫ്ബിയിലുള്ളത്. മാത്രമല്ല, 32000 കോടി കടവുമുണ്ട്. വസ്തുത ഇതായിരിക്കെ, തോമസ് ഐസക്കിന്റെ കണക്കിൽ 30000 കോടിയുണ്ടെങ്കിൽ അതെവിടെയെന്ന് വെളിപ്പെടുത്തണം. മുൻ മന്ത്രി കെ.എൻ.ബാലഗോപാലോ, മുൻ മുഖ്യമന്ത്രി പിണറായി വിജയനോ പറഞ്ഞാലും മതി.കിഫ്ബി അവലോകന റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം നടത്തിയ പ്രതികരണത്തിലാണ്, കിഫ്ബിയുടെ കൈവശം '30,000' കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതിലാണ് ഈ സര്‍ക്കാരിന്റെ

കണ്ണെന്നും തോമസ് ഐസക്ക് പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA