SignIn
Kerala Kaumudi Online
Sunday, 24 May 2026 10.27 PM IST

കേരളത്തെ തുറമുഖ നഗരമാക്കും,​ സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്ന് വി ഡി സതീശൻ

vd

കൊച്ചി : കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം തട്ടകമായ പറവൂരിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള തുടക്കം ഉടനുണ്ടാകുമെന്നും സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തലകുനിച്ച് നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്നും സതീശൻ പറഞ്ഞു. സ്വീകരണ ചടങ്ങിൽ ശ്രീകുമാരൻ തമ്പിയും മോഹൻലാലും സലിംകുമാറും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ചടങ്ങിൽ പ്രസംഗിച്ച മോഹൻലാൽ പറഞ്ഞു.

നാട് അദ്ദേഹത്തെ സി.എം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. .നേരത്തെ കൊച്ചിയിൽ നടന്ന സ്വീകരണ പരിപാടിയിൽ സൂപ്പർതാരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. കൊ​ച്ചി​ ​പൗ​രാ​വ​ലി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​ ​മ​ന്ത്രി​മാ​രാ​യ​ ​അ​നൂ​പ് ​ജേ​ക്ക​ബ്,​ ​റോ​ജി​ ​എം.​ ​ജോ​ൺ,​ ​വി.​ഇ.​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ​ ​എ​ന്നി​വ​ർ​ക്കും​ ​എം.​എ​ൽ.​എ​മാ​ർ​ക്കും​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​സ്വീ​ക​ര​ണം​ ​ഒ​രു​ക്കി​യ​ത്.​ ​ ​വി.​ഡി.​ ​സ​തീ​ശ​നെ​ ​മ​മ്മൂ​ട്ടി​ ​പൊ​ന്നാ​ട​ ​അ​ണി​യി​ച്ച് ​ആ​ദ​രി​ച്ചു. ഉ​ത്സാ​ഹ​ത്തോ​ടെ​യും​ ​നീ​തി​പൂ​ർ​വ​ക​മാ​യും​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ന് ​ക​ഴി​യ​ട്ടെ​യെ​ന്ന് ​മ​മ്മൂ​ട്ടി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA