
ക്ഷാമബത്ത കുടിശ്ശിക നൽകും
തിരുവനന്തപുരം:ആലോചനയില്ലാതെ മുൻ സർക്കാർ നടപ്പാക്കിയ തദ്ദേശ പൊതു സർവീസ് സർക്കാർ പുനഃ പരിശോധിക്കുകയാണെന്നും, പോരായ്‌മ തിരുത്താൻ കഴിഞ്ഞില്ലെങ്കിൽ പദ്ധതി വേണ്ടെന്ന് വയ്‌ക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കേരള ലോക്കൽ സെൽഫ് ഗവണ്മെന്റ് എംപ്ലോയീസ് ഓർഗൈൻസേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു സർവീസിന്റെ ബുദ്ധിമുട്ട് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക പൂർണ്ണമായും നൽകുമെന്ന വാക്ക് സർക്കാർ പാലിക്കും. പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ തുടങ്ങിയ വിഷയങ്ങളും പരിഗണനയിലാണ്. ജീവനക്കാരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ കേരളത്തെ രാജ്യത്തെ മുൻനിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഒരു രൂപ പോലും അധിക നികുതി കൂട്ടാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
സംസ്ഥാന പ്രസിഡന്റ് നെറ്റോ ബേബി അരീക്കൽ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |