SignIn
Kerala Kaumudi Online
Monday, 03 August 2026 2.33 AM IST

വീണാജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം

1

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനനും കെ.എസ്.യു പ്രവർത്തകരും നൽകിയ പരാതിയിലാണ് നടപടി. ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അന്നത്തെ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. കെ.എസ്.യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റം ചുമത്തി കേസെടുത്തു. പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു ആദ്യഘട്ടത്തിൽ ഗൺമാൻ മൊഴി നൽകിയിരുന്നത്. എന്നാൽ സി.സി.ടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി.കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണുണ്ടായതെന്നാണ് വീണാ ജോർജിന്റെ മൊഴി. കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് രണ്ടാഴ്ചയിലധികം ജയിലിൽ കഴിയേണ്ടി വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA