
തിരുവനന്തപുരം: സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) തുറമുഖമായി വിഴിഞ്ഞം മാറുന്നു. ആഗസ്റ്റ് 18ന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ്ഓഫ് ചെയ്യും. ട്രാൻസ്ഷിപ്പ് മെന്റ് ഹബ് ആയിരുന്ന വിഴിഞ്ഞം ഇതോടെഗേറ്റ് വേ പോർട്ടായി മാറും.
വലിയകപ്പലുകളിലെ കണ്ടെയ്നറുകൾ ഇറക്കിവച്ച്, ചെറിയ കപ്പലുകളിൽ വിതരണംചെയ്യുന്ന ട്രാൻസ്‌ഷിപ്പ്മെന്റ് ബിസിനസാണ് ഇപ്പോൾ നടക്കുന്നത്. കൊളംബോയടക്കം വിദേശതുറമുഖങ്ങളെ ആശ്രയിച്ചാണ് നിലവിലെ കയറ്റുമതി.
കയറ്റുമതി-ഇറക്കുമതി നേരിട്ടാവുന്നതോടെ തലസ്ഥാനം ആഗോള ബിസിനസ് ഹബ്ബായി മാറും.
അതോടെ തുറമുഖത്തിന്റെ ഗുണഫലം തദ്ദേശീയർക്ക് ലഭ്യമായിത്തുടങ്ങും. യുവാക്കൾക്ക് നാട്ടിൽ മികച്ചശമ്പളമുള്ള ജോലികിട്ടും.
കൂടുതൽ കപ്പൽകമ്പനികളെത്തും.
തുറമുഖവ്യാപാരം വർദ്ധിക്കുമ്പോൾ നികുതിയിനത്തിലടക്കം സംസ്ഥാനത്തിന് വരുമാനം കൂടും. ഐ.ടി-ലോജിസ്റ്റിക്സ് പാർക്കുകൾ, നിർമ്മാണ-അസംബ്ലിഗ് യൂണിറ്റുകൾ എന്നിവയുംവരും.
'മിഷൻസമുദ്ര' ബിസിനസ് ഉച്ചകോടിയും സർക്കാർ സംഘടിപ്പിക്കും. ആഗോളഷിപ്പിഗ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായികൾ പങ്കെടുക്കും. മാരിടൈം വികസന കാഴ്ചപ്പാട് അവതരിപ്പിച്ച് 'മിഷൻ-സമുദ്ര' ഔദ്യോഗികമായി മുഖ്യമന്ത്രി പ്രഖ്യാപിക്കും.
ഇനി കാത്തിരിക്കേണ്ടതില്ല
കയറ്റുമതി, ഇറക്കുമതി കുതിക്കും
# മറ്റു രാജ്യങ്ങളിൽ വന്നു പോകുന്ന കപ്പലുകളെ കാത്തിരുന്നാണ് പ്രധാനമായും കേരളത്തിലെ കയറ്റുമതി. ഇടമുണ്ടെങ്കിലും ലാഭകരമാണെങ്കിലും മാത്രമേ കൊച്ചിയിലേക്കും മറ്റും അടുക്കാറുള്ളൂ.
ഇതുണ്ടാക്കുന്ന കാലതാമസം ചെറുതല്ല.
ഇനി വിഴിഞ്ഞത്തേക്ക് വരുകയും വിഴിഞ്ഞത്തുനിന്ന് പുറപ്പെടുകയും ചെയ്യുമ്പോൾ അത്തരം പ്രശ്നങ്ങൾ ഇല്ലാതായി വ്യാപാരം വർദ്ധിക്കും. മാത്രമല്ല, മറ്റു രാജ്യങ്ങൾ വിഴിഞ്ഞത്തേക്ക് കൊണ്ടുവരും.
# സംസ്കരിച്ച മത്സ്യം, പച്ചക്കറി,പഴങ്ങൾ, തേൻ, പൂക്കൾ, കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കുടുംബ ശ്രീഉത്പന്നങ്ങൾ എന്നിവ കെട്ടിക്കിടക്കാതെ കയറ്റുമതി ചെയ്യാം.
# വ്യവസായങ്ങൾക്കും അസംബ്ലിംഗ് യൂണിറ്റുകൾക്കും അസംസ്കൃതവസ്തുക്കൾ നേരിട്ട് ഇറക്കുമതി ചെയ്യാം. തോട്ടണ്ടിയുടെ ഇറക്കുമതി കൂട്ടുന്നത് കശുഅണ്ടി മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഗുണംചെയ്യും.
# ലോകത്തെവിടെയും ഇന്ത്യൻകമ്പനികളുടെ വിലകുറഞ്ഞമരുന്നുകൾക്ക് ഡിമാന്റുണ്ട്. മരുന്നുത്പാദന വ്യവസായങ്ങൾക്കും ആയുർവേദമേഖലയ്ക്കും കയറ്റുമതി സൗകര്യമൊരുങ്ങും. ഐ.ടി, ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണം-അസംബ്ലിംഗ്, സ്റ്റാർട്ടപ്പ് മേഖലകൾക്കും ഗുണകരമാവും.
സമയലാഭം, കുറഞ്ഞ ചെലവ്
കൊച്ചി വഴി അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 60-65 ദിവസവും യൂറോപ്പിലേക്ക് 40 ദിവസവുമെടുക്കും. വിഴിഞ്ഞത്തുനിന്ന് അമേരിക്കയിലേക്ക്-35, യൂറോപ്പിലേക്ക്-22ദിവസം മതി.
ചരക്കുഗതാഗതചിലവ് കുറയും. വിതരണശൃംഖല കാര്യക്ഷമമാവും. കയറ്റുമതി വരുന്നതോടെ കൂടുതൽ നിക്ഷേപങ്ങളുമെത്തും. മാരിടൈംവ്യാപാരത്തിലും നിർണായക ശക്തിയാവും.
20ലക്ഷം
കണ്ടെയ്നറുകളാണ് 18മാസത്തിനകം വിഴിഞ്ഞത്തെത്തിയത്
''എല്ലാ കപ്പൽകമ്പനികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കി വിഴിഞ്ഞം പൊതുഉപയോഗത്തിനുള്ള തുറമുഖമായി തുടരും.''
-വി.ഡി.സതീശൻ,
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |