SignIn
Kerala Kaumudi Online
Monday, 28 September 2026 4.10 AM IST

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി; സ്പിൽവേ ഷട്ടർ തുറക്കും

mullapperiyar

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്നു. സ്പിൽവേ ഷട്ടർ രാവിലെ എട്ട് മണിക്ക് തുറക്കും. തമിഴ്‌നാട് രണ്ടാം ജാഗ്രതാനിർദേശം നൽകി.142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി.

വൃഷ്ടി പ്രദേശത്തെ മഴമൂലം ഇടുക്കി അണക്കെട്ടിലും ഇലനിരപ്പ് ഉയർന്നു. 2399.38 അടിയാണ് നിലവിലെ ജലനിരപ്പ്. അതേസമയം കനത്ത മഴയെ തുടർന്ന് കല്ലാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. സെക്കൻഡിൽ 10,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.


മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്


ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒൻപത് ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയിൽ ജാഗ്രതാ നിർദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR DAM, IDUKKI DAM, HEAVY RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA