
ന്യൂഡൽഹി: വന്യമൃഗ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം 21 ലക്ഷമായി ഉയർത്തുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കേന്ദ്ര സർക്കാർ പത്തു ലക്ഷം രൂപ നൽകുമെന്നും ഡൽഹിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനെ കണ്ട ശേഷം അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.
കടുവകളടക്കം എണ്ണത്തിൽ കൂടുതലുള്ള വന്യജീവികളെ വ്യോമസേനയുടെ സഹായത്തോടെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാൻ കേന്ദ്രം സഹായിക്കും. പെരിയാർ ടൈഗർ റിസർവിലെ പാമ്പവാലി, തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഏഞ്ചൽ വാലി എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിബന്ധനകളിൽ ഇളവ് വരുത്തുന്നത് പരിഗണിക്കും. വന്യജീവി സംഘർഷം രൂക്ഷമായതും ദുരന്ത സാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ നിന്ന് ആദിവാസി കോളനികളിലും ജനവാസ
കേന്ദ്രങ്ങളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനം സമർപ്പിച്ചു.
കേന്ദ്ര പദ്ധതിയായ ആർ.ഡബ്ല്യു.വി.സി.ഐ.എസിൽ വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നഷ്ടപരിഹാരം കൂടി ഉൾപ്പെടുത്തണം. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും ,നാടൻ കുരങ്ങുകളെ നിയന്ത്രിക്കാൻ അധികാരം നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |