SignIn
Kerala Kaumudi Online
Friday, 30 October 2026 9.43 AM IST

ആരാധനാലയം അടച്ചത് രോഗം തടയാൻ:മന്ത്രി

kovalam

കോവളം:ആരാധനാലയത്തിലെത്തുന്ന ഭക്തരെ തടയുകയല്ല പകരം കൊവിഡ് രോഗവ്യാപനം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് ഇളവുകൾ നൽകും. ക്ഷേത്രങ്ങളിൽ ഓൺലൈൻ കർമ്മങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മഹാത്മ അയ്യൻകാളിയുടെ 80-ാം ചരമ വാർഷികത്തോടനുബന്ധിച്ച് വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു വരുന്നുണ്ടെങ്കിലും ദിനംപ്രതി പല ജില്ലകളിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട് മരണ നിരക്ക് കുറയുന്നില്ല.സർക്കാരിന്റെ ലക്ഷ്യം എത്രയും വേഗം രോഗ വ്യാപനം കുറയ്ക്കുക എന്നതാണ്. മതസ്ഥാപനങ്ങൾക്ക് ദോഷം വരുത്തുന്ന ഒന്നും സർക്കാർ ചെയ്യുകയില്ല. ജീവൻ രക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA