
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനകാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗിന് തുടക്കം. ഇന്നലെ രാവിലെ പത്തിനാണ് ബുക്കിംഗ് തുടങ്ങിയത്. ഒരു ദിവസം പരമാവധി 80,000 തീർത്ഥാടകർക്കാണ് അനുമതി. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ നിലയ്ക്കൽ, പമ്പ പാത വഴി 60,000 തീർത്ഥാടകർക്കും എരുമേലി കാനന പാത വഴി 3,000, വണ്ടിപെരിയാർ സത്രം വഴി 3,000 പേർക്കും പ്രവേശനം അനുവദിക്കും. സ്പോട്ട് ബുക്കിംഗ് വഴി നിലയ്ക്കലിൽ നിന്ന് 10,000 പേർക്കും എരുമേലിയിൽ നിന്ന് കാനനപാത വഴി 2,000, വണ്ടിപ്പെരിയാർ സത്രം വഴി 2,000 പേർക്കും പ്രവേശനം നൽകും. ബുക്കിംഗ് സൗജന്യം. ബുക്കിംഗിന് www.sabarimalaonline.org.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |