
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി സംശയിക്കുന്നുണ്ടെന്ന് നിയമസഭയിൽ വെളിപ്പെടുത്തി ആരോഗ്യമന്ത്രി കെ.മുരളീധരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2023- 2025 കാലയളവിൽ നല്‍കിയ മരുന്നാണിത്. 2021 ജൂണിൽ വാങ്ങിയവയുടെ കാലാവധി 2023 മേയിൽ കഴിഞ്ഞിരുന്നു.
മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന വാങ്ങിയ റെംഡിസിവർ മരുന്നിലാണ് സംശയം. കൊവിഡിനും ഇതു നൽകിയിട്ടുണ്ടെന്നാണ് വിവരം.
മരുന്ന് കഴിച്ച മുഴുവൻ രോഗികളുടെയും വിവരം ലഭ്യമാക്കുന്നതിന് ആരോഗ്യഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി. 2023ലെ ആറ് നിപ്പ രോഗികളിൽ രണ്ടുപേരും 2024ലെ രണ്ടു കേസുകളിൽ രണ്ടുപേരും 2025ലെ മൂന്ന് കേസുകളിൽ രണ്ടുപേരും മരിച്ചിരുന്നു. കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ മരിച്ചതെന്നും മറ്റുള്ളവർക്ക് പാർശ്വഫലമുണ്ടോയെന്നും അന്വേഷിക്കും. ഇതിനായി ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ഡോ.അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകും. മാത്യു കുഴൽനാടന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ആക്ഷേപം 2021ൽ വാങ്ങിയതിൽ
റെംഡിസിവർ മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയേ ആശുപത്രികളിൽ വിതരണം ചെയ്തിട്ടുള്ളൂ. അവശ്യ വിഭാഗത്തിൽപെട്ട നോബിഡർ ഇനമായതിനാൽ കാരുണ്യ വഴിയാണ് വാങ്ങിയത്
അവസാനമായി 2021 ജൂണിലാണ് കോർപറേഷൻ റെംഡിസിവർ വാങ്ങിയത്. 3,000 വയലിന്റെ വില 42 ലക്ഷമാണ്. വിതരണം ചെയ്ത മരുന്നിന്റെ എക്‌സ്‌പെയറി ഡേറ്റ് 2023 മേയ് 30
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ റിപ്പോർട്ടിൽ മരുന്ന് 2023-24ൽ 102 വയലും 2024-25ൽ 34 വയലും 2025-26ൽ 10 വയലും 2026-27ൽ 50 വയലും ഉപയോഗിച്ചിട്ടുണ്ട്
2026-27 സാമ്പത്തികവർഷം 50 വയൽ മരുന്ന് 2026 ജൂൺ 12ന് ബഹ്‌റൈനിൽ നിന്നെത്തിച്ച് നിപ്പ രോഗിക്ക് നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |