SignIn
Kerala Kaumudi Online
Tuesday, 15 September 2026 5.12 AM IST

അപലപിച്ച് ലോക ഫെഡറേഷൻ

p
p

ന്യൂഡൽഹി : ഗുസ്‌തി താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ അപലപിച്ച് രാജ്യാന്തര ഗുസ്‌തി സംഘടനയായ യുണൈറ്രഡ് വേൾഡ് റെസ്‌ലിംഗ് രംഗത്തെത്തി. ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ഫെഡറേഷനെ സസ്‌പെൻഡ് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി.

രാജ്യം മുഴുവൻ ഞെട്ടി. രാജ്യത്തിന്റെ കണ്ണുകൾ കണ്ണീരണിഞ്ഞു. പ്രധാനമന്ത്രി അഹങ്കാരം വെടിയണം

അരവിന്ദ് കേജ്‌രിവാൾ,

- ഡൽഹി മുഖ്യമന്ത്രി

രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി തന്നെ പ്രശംസിച്ച താരങ്ങളാണ്. അവരെ ഇപ്പോൾ കൈകാര്യം ചെയ്യുന്ന രീതി അപമാനകരമാണ്

- ശശി തരൂർ എം.പി

പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം. ജന്ത‌ർ മന്ദറിൽ കായിക താരങ്ങളെ കൈകാര്യം ചെയ്‌ത രീതി അറിഞ്ഞ് നിശ്ചലനായി

- അനിൽ കുംബ്ലെ

ബ്രിജ്ഭൂഷണെതിരെ

പോക്സോ കോടതി:

നിലപാട് തേടി

ന്യൂഡൽഹി : ബ്രിജ്ഭൂഷണെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരം നൽകിയ ഹർജി ഏത് കോടതി പരിഗണിക്കണമെന്നതിൽ ഡൽഹി ഹൈക്കോടതി നിലപാട് തേടി. ഡൽഹി സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്കും, ഹൈക്കോടതി രജിസ്ട്രാർക്കും നോട്ടീസ് അയച്ചു. നിലവിൽ ഡൽഹി റോസ് അവന്യു കോടതിയിലാണ് കേസുളളത്. എന്നാൽ പോക്സോ കേസുകൾ പരിഗണിക്കുന്ന പട്യാല ഹൗസ് കോടതി ഹർജി പരിഗണിക്കണമോയെന്നതിലാണ് ഹൈക്കോടതി നിലപാട് തേടിയത്. ജൂലായ് ആറിന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WRESTLERS REACTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA