SignIn
Kerala Kaumudi Online
Friday, 18 September 2026 10.20 PM IST

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

calicut-uni

അഞ്ചാം സെമസ്റ്റർ യു.ജി ബി.കോം/ബി.ബി.എ പരീക്ഷ മാറ്റി

സർവകലാശാല 21 മുതൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണൽ/ബി.കോം പ്രൊഫഷണൽ/ബി.കോം ഓണേഴ്സ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ നവംബർ 13ലേക്ക് മാറ്റി.

പരീക്ഷാ അപേക്ഷ
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.എ മൾട്ടിമീഡിയ/ബി.സി.എ/ബി.കോം ഓണേഴ്സ്/ബി.കോം വൊക്കേഷണൽ/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എം.എം.സി/ബി.എച്ച്.എ/ബി.കോം പ്രൊഫഷണൽ/ബി.ടി.എഫ്.പി/ബി.വോക്/ബി.ടി.എ/ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബി.എ ഫിലിം ആന്റ് ടെലിവഷൻ/ബി.എ മൾട്ടിമീഡിയ/ബി.എ അഫ്സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ രണ്ട് വരെയും 170 രൂപ പിഴയോടെ നവംബർ ആറ് വരെയും ഫീസടച്ച് നവംബർ എട്ട് വരെയും രജിസ്റ്റർ ചെയ്യാം. 2015 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.

സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (സി.യു.സി.ബി.സി.എസ്.എസ്, 2017 പ്രവേശനം മാത്രം) മൂന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷക്ക് പിഴകൂടാതെ 29 വരെയും 170 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് നവംബർ രണ്ട് വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ്-8, ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ നവംബർ രണ്ടിനകം ലഭിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CALICUT UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA