തിരുവനന്തപുരം: ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗുജറാത്ത് ആനന്ദിലെ ത്രിഭുവൻ സഹകാരി സർവകലാശാല (ഇർമ) യുമായി ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക മൂല്യ ശൃംഖലയെയും വിതരണ ശൃംഖലാ മാനേജ്‌മെന്റിനെയും കുറിച്ചുള്ള പഞ്ചദിന ശില്പശാലയ്ക്ക് തുടക്കമായി. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിഭവ വൈദഗ്ധ്യം ഉയർത്തുന്നതിനായി നടത്തുന്ന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ആനയറ സമേതിയിൽ നടത്തിയ ചടങ്ങിൽ ഇർമയിലെ പ്രൊഫ. ധൻശ്യാം മഹാവാദി മുഖ്യ പ്രഭാഷണം നടത്തി. കേര സംസ്ഥാന പ്രോജെക്ട് മാനേജ്‌മെന്റ് പ്രൊക്യൂർമെന്റ് ഓഫീസർ സരേഷ് സി. തമ്പി അധ്യക്ഷത വഹിച്ചു. ഇർമയിലെ പ്രൊഫ.ആശിഷ് അർഗഡെ വിഷയാവതരണം നടത്തി. കേര തൃശൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സി.ഉണ്ണിരാജ്, സംസ്ഥാന ഈ.എസ്.എസ്.ജി നോഡൽ ഓഫീസർ ഡോ.എസ്.യമുന തുടങ്ങിയവർ സംസാരിച്ചു. ശില്പശാല ശനിയാഴ്ച സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |