
എം.എ മ്യൂസിക് (വോക്കൽ), എം.എ ഡാൻസ് (കേരള നടനം) കോഴ്സുകളിലെ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ 23, 24 തീയതികളിൽ നടത്തും. വിവരങ്ങൾക്ക് : https://admissions.keralauniversity.ac.in/pg2026, 8281883052.
നാല് വർഷ ബിരുദ കോഴ്സുകളിൽ പട്ടികവിഭാഗം ഒഴിവുകളിൽ സ്‌പോട്ട് അഡ്മിഷൻ 24ന് രാവിലെ 11ന് അതത് പഠനവകുപ്പുകളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി ഇന്നലെയും ഇന്നും നടത്തേണ്ട പ്രാക്ടിക്കൽ ആൻഡ് വൈവവോസി പരീക്ഷ 23, 24 തീയതികളിലേക്ക് മാറ്റി. വിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ്‌സി എൻവയോൺമെന്റർ സയൻസ് കോഴ്സിന്റെ ഇന്നലെ നടത്താനിരുന്ന പ്രാക്ടിക്കൽ ആൻഡ് വൈവവോസി 28ലേക്ക് മാറ്റി.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷയുടെ വൈവവോസി 23, 24, 27, 28 തീയതികളിൽ തിരുവനന്തപുരം ഗവ. കോളേജ് ഫോർ വിമൻസിൽ വച്ച് നടത്തും.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ സോഷ്യോളജി പരീക്ഷയുടെ വൈവവോസി 24ന് നടത്തും.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി 27 മുതൽ ആഗസ്റ്റ് 5 വരെ നടത്തും.
നാലാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 23, 24 തീയതികളിൽ കാര്യവട്ടം ഗവ. കോളേജിൽ നടത്തും.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ പ്രോജക്ട് വൈവവോസി, കോംപ്രിഹെൻസീവ് വൈവവോസി 22ന് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |