SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.15 PM IST

ഡെപ്യൂട്ടി മേയർ, വനിതാ കൗൺസിലർമാരുടെ സാന്നിദ്ധ്യത്തിൽ മുണ്ട് ഉയർത്തിക്കാട്ടി, കത്ത് വിവാദത്തിൽ പുതിയ ആരോപണവുമായി യുഡിഎഫ്

mayor

തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടയിൽ ഡെപ്യൂട്ടി മേയർക്കെതിരെ പുതിയ ആരോപണം. ഡെപ്യൂട്ടി മേയർ പി കെ രാജുവിനെതിരെ യുഡിഎഫ് വനിതാ കൗൺസിലർമാരാണ് പരാതി ഉന്നയിച്ചത്. പ്രതിഷേധത്തിനിടയിൽ ഡെപ്യൂട്ടി മേയർ വനിതാ കൗൺസിലർമാർക്ക് നേരെ ഉടുമുണ്ട് ഉയർത്തിക്കാട്ടി എന്നാണ് പരാതി.

വിഷയത്തിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10.45 ന് നഗരസഭ മെയിൻ ഓഫീസിൽ വെച്ച് പി കെ രാജു യുഡിഎഫ് വനിതാ കൗൺസിലർമാരെ അടക്കം അസഭ്യം പറഞ്ഞതായും വസ്ത്രം ഉയർത്തിക്കാട്ടി സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതിയിൽ പറയുന്നത്.

mayor

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIVANDRUM, MAYOR ARYA, DEPUTY, MAYOR, CPM, UDF, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA