SignIn
Kerala Kaumudi Online
Friday, 30 October 2026 11.29 PM IST

മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധം : എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

READ ENGLISH VERSION
roji-m-john-
എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദദാന ചടങ്ങിനിടെ മന്ത്രി റോജ് എം. ജോണിനെതിരെ നടന്ന പ്രതിഷേധം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ ദാന ചടങ്ങിനിടെ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഒറു കൂട്ടം വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. പൊതുപരിപാടി മനഃപൂർവ്വം അലങ്കോലമാക്കിയതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

മഹാരാജാസിൽ എസ്.എഫ്.ഐ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്നും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തുകയും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി.എം. ജോണിനെ തടയുകയും ചെയ്ത എസ്.എഫ്.ഐ നടപടിക്ക് യാകൊരു ന്യായീകരണവുമില്ലെന്നും മുുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രീതിയിൽ പ്രതിഷേധം അറിയിക്കുന്നതിന് പകരം തനി ഗുണ്ടായിസമാണ് കാട്ടിയത്. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും എത്രയോ കാലത്തെ സ്വപ്നമാണ് മിനിട്ടുകൾ കൊണ്ട് എസ്.എഫ്.ഐ അലങ്കോലമാക്കിയത്. വിദ്യാർത്ഥികളോടും അവരുടെ കുടുംബത്തോടും എസ്.എഫ്.ഐ മാപ്പ് പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​​​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​തി​ഷേ​ധത്തെ തുടർന്ന് ​ഉ​ദ്ഘാ​ട​ക​നാ​യ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​റോ​ജി.​എം.​ജോ​ൺ​ ​ബി​രു​ദ​ദാ​നം​ ​ന​ട​ത്താ​തെ​ ​വേ​ദി​വി​ട്ടിരുന്നു.​ ​കാ​ല​ടി​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്കൃ​ത​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​സി​​​സ​തോ​മ​സി​​​ന്റെ​ ​ശ​വ​മ​ഞ്ച​മൊ​രു​ക്കി​​​ ​സ​മ​രം​ചെ​യ്ത​ 16 ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സ​സ്പെ​ൻ​ഷ​ൻ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​​​രു​ന്നു ​പ്ര​തി​​​ഷേ​ധം.


മ​ന്ത്രി​​​ ​പ്ര​സം​ഗം​ ​തു​ട​ങ്ങി​​​യ​പ്പോ​ൾ​ ​ബാ​ൽ​ക്ക​ണി​​​യി​​​ൽ​ ​കൂ​റ്റ​ൻ​ബാ​ന​ർ​ ​ഉ​യ​ർ​ത്തി​​​ക്കെ​ട്ടി​ ​പ്ള​ക്കാ​ർ​ഡു​ക​ളു​മാ​യി​​​ ​പ്ര​തി​​​ഷേ​ധ​ക്കാ​ർ​ ​നി​​​ര​ന്നു.​ ​പ്ര​സം​ഗം​ ​അ​വ​സാ​നി​​​പ്പി​​​ച്ച​പ്പോ​ഴേ​ക്കും വി​​​ദ്യാ​ർ​ത്ഥി​​​സം​ഘം​ ​സ്റ്റേ​ജി​​​ലെ​ത്തി​​​ ​മ​ന്ത്രി​​​യെ​ ​വ​ള​ഞ്ഞ് ​ച​ർ​ച്ച​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ച​ട​ങ്ങ് ​ക​ഴി​ഞ്ഞ് ​മ​റു​പ​ടി​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞി​ട്ടും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വ​ഴ​ങ്ങി​യി​ല്ല.​ ​പ്ര​തി​​​ഷേ​ധം​ ​ക​ന​ത്ത​തോ​ടെ​ ​മ​ന്ത്രി​ ​വേ​ദി​വി​ട്ടു.​ ​പ്ര​തി​​​ഷേ​ധ​ക്കാ​രെ​ ​നീ​ക്കാ​ൻ​ ​പൊ​ലീ​സ് ​തു​നി​​​ഞ്ഞെ​ങ്കി​​​ലും​ ​മ​ന്ത്രി​​​ ​വി​​​ല​ക്കി​​.​ ​ഗു​ണ്ടാ​യി​​​സ​ത്തി​​​ന് ​മു​ന്നി​​​ൽ​ ​കീ​ഴ​ട​ങ്ങി​​​ല്ലെ​ന്ന് ​മ​ന്ത്രി​​​ ​പ്ര​തി​​​ക​രി​​​ച്ചു. മ​ഹാ​രാ​ജാ​സി​ൽ​ ​ഗ​വേ​ഷ​ണ​പ​ഠ​നം​ ​ന​ട​ത്തി​​​ ​ഡോ​ക്ട​റേ​റ്റ് ​ല​ഭി​​​ച്ച​ 30​പേ​ർ​ ​ഉ​ൾ​പ്പ​ടെ​ 500​ലേ​റെ​ ​വി​​​ദ്യാ​ർ​ത്ഥി​​​ക​ളും​ ​ര​ക്ഷി​​​താ​ക്ക​ളും​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​​​യി​​​രു​ന്നു.​ ​

English Summary

Police have filed a case against SFI students for protesting Higher Education Minister Roji M. John during a graduation ceremony at Ernakulam Maharaja's College. The protest, demanding revocation of SFI workers' suspension, disrupted the event, forcing the minister to leave. Chief Minister V.D. Satheesan condemned the incident as "goondaism," demanding strict action against the students.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROJI M JOHN, MAHARAJAS COLLEGE, CASE AGAINST SFI, VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA