SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 PM IST

തുടർഭരണം നേടിയ സർക്കാരിന് ചൈനയിൽ നിന്നും ക്യൂബയിൽ നിന്നും അഭിനന്ദനം; പ്രശംസയുമായി മറ്റ് രണ്ട് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും, കൊവിഡ് സഹായ വാഗ്ദാനവും

pinarayi-vijayan

നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടർഭരണം നേടി ചരിത്രം സൃഷ്‌ടിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് വിദേശ രാജ്യങ്ങളില്‍ നിന്നും അഭിനന്ദനം. ചൈന, ക്യൂബ എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒപ്പം ജര്‍മ്മനി, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇടത് പാര്‍ട്ടികളും സര്‍ക്കാരിനെ അഭിനന്ദിച്ചതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.

ജനത വിമുക്തി പെരുമണ്ണ എന്ന ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യദാര്‍ഡ്യം അറിയിച്ചു. ഒപ്പം ഡീ ലിങ്കെ എന്ന ജര്‍മ്മനിയിലെ പ്രമുഖ ഇടത് പക്ഷ പാര്‍ട്ടിയും അഭിനന്ദിച്ചതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയിലുള്‍പ്പെടെ സഹായിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറയുന്നു.

ma-baby

രോഗവ്യാപനത്തിന്റെ സമയത്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തിയതാണ് എല്‍ഡിഎഫിന്റെ ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പാര്‍ട്ടി അയച്ച സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ തവണത്തെ വിജയകരമായ നയങ്ങളുടെ ഫലമാണ് കേരളത്തില്‍ ഇടത് സര്‍ക്കാരിന് ലഭിച്ച രണ്ടാമത്തെ വിജയവും. ഡി ലിങ്കെ പാര്‍ട്ടി എക്സിക്യൂട്ടീവ് അംഗമായ വള്‍ഫ് ഗാലെര്‍ട്ട് അയച്ച സന്ദേശത്തില്‍ പറയുന്നു.

ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൊണ്ടു വന്ന മാര്‍ഗങ്ങള്‍ വിജയകരമായിരുന്നു, പ്രത്യേകിച്ച് ഒരു പ്രതിസന്ധിഘട്ടത്തിലെ മികച്ചതും സുസ്ഥിരവുമായ പരിഹാരങ്ങളും പൗരന്മാരുടെ വിശാലമായ പങ്കാളിത്തവുമെന്നും വള്‍ഫ് ഗാലെര്‍ട്ട് അറിയിച്ചു.

content highlight: communist parties from different countries like china germany cuba and sri lanka congratulate kerala govt.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, MA BABY, INDIA, GERMANY, CPM, SRILANKA, CHINA, CUBA, COMMUNIST PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA