SignIn
Kerala Kaumudi Online
Thursday, 01 October 2026 9.33 PM IST

തൃക്കരിപ്പൂരിൽ മന്ത്രി ജനീഷിനെ തടഞ്ഞ് ഡിവൈഎഫ്ഐ, സുരക്ഷാ വലയമൊരുക്കി പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും

READ ENGLISH VERSION
oj-janeesh-
കാസർകോട് നടക്കാവിൽ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടയുന്ന ഡി വൈ എഫ് ഐ പ്രവർത്തകർ

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം. തൃക്കരിപ്പൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി എത്തിയത്. നടക്കാവിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ സ്വീകരിക്കാൻ് സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവ‌ർത്തകരും എത്തിയിരുന്നു. മന്ത്രിയെ തടയാൻ നേരത്തെ തന്നെ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകരും അണിനിരന്നതോടെ പ്രദേശം സംഘ‌ർഷ ഭരിതമായ അന്തരീക്ഷമായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.

മന്ത്രിയെത്തിയപ്പോൾ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്. സുരക്ഷാ വലയം തീർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോളിലേറ്റിയാണ് മന്ത്രിയെ വേദിയിലേക്ക് എത്തിച്ചത്. മന്ത്രി ഹാളിലേക്ക് പ്രവേശിച്ചെങ്കിലും പുറത്ത് പ്രതിഷേധം തുടരുകയാണ്.

അതേസമയം ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആർ. പൊതുമുതൽ നശിപ്പിക്കൽ,​ ഔദ്യോഗിത കൃത്യനിർവഹണം തടസപ്പെടുത്തഷ,​ കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OJ JANEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA