SignIn
Kerala Kaumudi Online
Saturday, 27 June 2026 1.48 AM IST

സംഘടനകൾക്കെതിരെ ജാഗ്രതവേണം: രാജീവ് ചന്ദ്രശേഖർ

s

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമില്ലത്ത സംഘടനകൾ ഇന്ന് രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും എത്തുന്നത് രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾക്ക് വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. അടിയന്തരാവസ്ഥയുടെ 51-ാമത് വാർഷികത്തോട് അനുബന്ധിച്ച് പ്രസ് ക്ലബിൽ നടത്തിയ'അടിയന്തരാവസ്ഥ,കറുത്ത അദ്ധ്യായത്തിന്റെ 51ാം വർഷം' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളും മതപ്രസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തികൾ മങ്ങുന്നത് ആശങ്കാജനകമാണ്. കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ ഇത്തരത്തിലുള്ള സംഘടനകളുടെ പിന്തുണ സ്വീകരിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ ചർച്ച ചെയ്യണം. മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാനുള്ള ഏത് നീക്കവും ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരമന ജയൻ അദ്ധ്യക്ഷനായി,അഡ്വ.എസ്.സുരേഷ്,അശോക് കുമാർ,പാപ്പനംകോട് സജി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA