SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.30 AM IST

മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കും: മുഖ്യമന്ത്രി

vd

കൊല്ലം: മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായാൽ ഏഴുവർഷം കഴിഞ്ഞേ കുടുംബത്തിന് നഷ്ടപരിഹാരം നൽകൂവെന്നതടക്കം കേൾക്കുമ്പോൾ വിഷമം തോന്നുന്ന വ്യവസ്ഥകൾ വൈകാതെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.‌ഡി.സതീശൻ പറഞ്ഞു. നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതംകൃഷ്ണന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗതംകൃഷ്ണയ്ക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മുൻകാലത്ത് ഒരിടത്തും നടത്താത്ത തരത്തിലുള്ള വിപുലമായ തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. പ്രതികൂല കാലാവസ്ഥ ഒഴികെ എല്ലാ ദിവസവും ഡോണിയർ വിമാനം, ഹെലികോപ്ടർ, സ്കൂബ ഡൈവിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം അപകടങ്ങളുണ്ടായാൽ കാലതാമസമില്ലാതെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ജില്ലാ ഭരണകൂടം എന്നിവർക്കൊപ്പം പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയ്യാറാക്കും. കുടുംബത്തിൽ ഒരാളെ കാണാതാകുന്ന മത്സ്യത്തൊഴിലാളികളുടെ വികാരത്തെ മനസിലാക്കുന്നു. അവർക്ക് ഭരണകൂടത്തോടെ പ്രതിഷേധിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഷിബു ബേബി ജോണും ഒപ്പമുണ്ടായിരുന്നു.

 സ്വാ​ഗ​തം​ ​ചെ​യ്ത് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ഫെ​ഡ​റേ​ഷൻ

ക​ട​ലി​ൽ​ ​കാ​ണാ​താ​കു​ന്ന​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ​മ​ര​ണ​മ​ട​ഞ്ഞ​താ​യി​ ​പ​രി​ഗ​ണി​ക്കാ​നു​ള്ള​ ​ഏ​ഴു​വ​ർ​ഷ​ത്തെ​ ​കാ​ല​പ​രി​ധി​ ​കു​റ​യ്ക്കു​മെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​സ്വാ​ഗ​തം​ ​ചെ​യ്ത് ​സ്വ​ത​ന്ത്ര​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി.​ ​കാ​ല​പ​രി​ധി​ ​കു​റ​യ്ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഫെ​ഡ​റേ​ഷ​ൻ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഉ​ന്ന​യി​ക്കു​ന്ന​താ​ണ്.​ ​നി​യ​മ​ത്തി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​ഉ​ട​ൻ​ ​പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​യോ​ഗം​ ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​ ​സ്റ്റെ​ല്ല​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA