SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.07 AM IST

ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവെന്ന് വിളിച്ച് സി.പി.ഐ നേതാവ്

kn-balagopal

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം തങ്ങൾക്ക് കിട്ടിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാശിപിടിച്ചു നിൽക്കവെ, മുൻ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലിനെ 'പ്രതിപക്ഷ ഉപ നേതാവായി അഭിസംബോധന ചെയ്ത്

സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ.

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ സുഗതനെ നഗരസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ

സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.'കേരളത്തിലെ പ്രിയങ്കരനായ മുൻ ധനകാര്യ മന്ത്രിയും പ്രതിപക്ഷ ഉപ നേതാവുമായ സഖാവ് കെ.എൻ.ബാലഗോപാലിനെ ഞാൻ ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ' എന്നായിരുന്നു മാങ്കോടിന്റെ സംബോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA