SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.46 PM IST

പ്രചാരണ ബോർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്കൊപ്പം തൃപ്രയാർ തേവരുടെ ചിത്രം,​ വി എസ് സുനിൽകുമാറിനെതിരെ വീണ്ടും പരാതി

k

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നെ​തി​രെ​ ​പെ​രു​മാ​റ്റ​ച്ച​ട്ട​ ​ലം​ഘ​ന​ത്തി​ന് വീണ്ടും പരാതി. ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റും​ ​എം.​പി​യു​മാ​യ​ ​ടി.​എ​ൻ.​പ്ര​താ​പ​നാണ് ​ ​ചീ​ഫ് ​ഇ​ല​ക്ട​റ​ൽ​ ​ഓ​ഫീ​സ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കിയത് .

​ ​തൃ​പ്ര​യാ​ർ​ ​ക്ഷേ​ത്ര​ത്തി​ന്റെ​യും​ ​തൃ​പ്ര​യാ​ർ​ ​തേ​വ​രു​ടെ​യും​ ​ചി​ത്ര​മു​ള്ള​ ​ഫ്ളെ​ക്‌​സ്‌​ ​ബോ​ർ​ഡ് ​നാ​ട്ടി​ക​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ചാ​ഴൂ​ർ​ ​ചി​റ​യ്ക്ക​ലി​ൽ​ ​സ്ഥാ​പി​ച്ച​തി​നെ​തി​രെ​യാ​ണ് ​പ​രാ​തി.​ ​മ​ത​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ചി​ഹ്ന​ങ്ങ​ളു​ടെ​യും​ ​ചി​ത്രം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​പെ​രു​മാ​റ്റ​ച്ച​ട്ട​ ​ലം​ഘ​ന​മാ​ണ്.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​പ​രാ​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജി​ല്ല​

​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​കൂ​ടി​യാ​യ​ ​ക​ള​ക്ട​ർ​ ​വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ​യ്ക്കും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

മതത്തിന്‍റെയോ ദൈവത്തിന്‍റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാം.

നേരത്തെ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് സുനിൽകുമാറിനെ വെട്ടിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാൻഡ് അംബാസഡറായ തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തമാക്കിയതോടെ സുനിൽകുമാർ ഫോട്ടോ പിൻവലിച്ചിരുന്നു. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് തൃശൂർ സബ് ‌കളക്ടർ സി.പി.ഐയ്ക്ക് താക്കീത് നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VS SUNILKUMAR, CPI, THRISSUR, LOKSABHA ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA