കൊച്ചി : മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി റോജി.എം. ജോൺ. എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടിൽ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് അങ്ങയെ പോലെ ഉന്നതമായ ‘ജനാധിപത്യബോധം’ ഞാനും കാണിക്കണമായിരുന്നുവെന്ന് മന്ത്രി പരിഹസിച്ചു. അങ്ങയുടെ സഹപ്രവർത്തകരെപ്പോലെ മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല.എനിക്ക് ജനാധിപത്യത്തിന്റെ ഭാഷയെ വശമുള്ളൂ. അതെന്റെ കുറവാണെങ്കിൽ അതങ്ങനെ തന്നെ തുടരട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ റോജി എം. ജോൺ കുറിച്ചു.
മന്ത്രി റോജി എം. ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അല്ലയോ പ്രതിപക്ഷ നേതാവേ…
എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടിൽ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് അങ്ങയെ പോലെ ഉന്നതമായ ‘ജനാധിപത്യബോധം’ ഞാനും കാണിക്കണമായിരുന്നു. അതല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കയ്യിൽ ചെടിച്ചട്ടിയോ അല്ലെങ്കിൽ ഹെൽമറ്റോ കൊടുത്ത് കുറച്ച് ആളുകളെകൊണ്ട് ‘രക്ഷാപ്രവർത്തനം’ നടത്തിച്ച് അങ്ങയെപ്പോലെ തികഞ്ഞ ‘മനുഷ്യത്വം’ ഉയർത്തിപ്പിടിക്കണമായിരുന്നു. അതുമല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കറുത്ത ബാനർ, കറുത്ത മാസ്ക്, കറുത്ത വസ്ത്രം തുടങ്ങിയവയ്ക്ക് പരിപാടിയിൽ നിരോധനം ഏർപ്പെടുത്തി അങ്ങയെപ്പോലെ പ്രതിഷേധക്കാരോട് ഐക്യപ്പെടണമായിരുന്നു. അങ്ങയുടെ സഹപ്രവർത്തകരെപ്പോലെ മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല.
എനിക്ക് ജനാധിപത്യത്തിന്റെ ഭാഷയെ വശമുള്ളൂ. അതെന്റെ കുറവാണെങ്കിൽ അതങ്ങനെ തന്നെ തുടരട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |