
തിരുവനന്തപുരം: ആശമാരുടെ അവകാശങ്ങൾ നടപ്പിലാക്കാനുള്ള സമയം അതിക്രമിച്ചെന്നും ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ വീണ്ടും സമര രംഗത്ത് ഇറങ്ങാൻ മടിക്കില്ലെന്നും കേരള ആശാ ഹെൽത്ത് വർക്കേർസ് അസോസിയേഷൻ (കെ.എ.എച്ച്.ഡബ്ലു.എ) സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ മുന്നറിയിപ്പ് നൽകി. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പ്രപശ്നങ്ങളും അവശതകളും മൂലം പിരിഞ്ഞ് പോകാൻ തയ്യാറാവുന്ന ആശമാർക്ക് 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യമായി നൽകണമെന്ന ആവശ്യം ദീർഘകാലമായി സംഘടന ഉന്നയിക്കുന്നതാണെങ്കിലും നടപ്പിലായില്ല. വിരമിക്കൽ ആനുകൂല്യവും പെൻഷനും ഉടനടി നടപ്പിലാക്കണം. മിനിമം കൂലിയായ 21,000 രൂപ ഓണറേറിയം ലഭിക്കണം എന്ന ആവശ്യത്തിൽ നിന്ന് സംഘടന അല്പം പോലും പിന്നോട്ട് പോയിട്ടില്ല. ജീവിക്കാനുള്ള മിനിമം കൂലി എന്നത് മിനിമം അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി എം.എ ബിന്ദു അദ്ധ്യക്ഷയായി. എസ്.മിനി, ഷൈല കെ.ജോൺ, എസ് . മിനി, ബിനി സുദർശൻ, മിനി സി.സി,ആശാരാജ് യു.ജെ , എ.സബൂറ എന്നിവർ സംസാരിച്ചു.
രണ്ടു ദിവസത്തെ സമ്മേളനം ഇന്നലെ വൈകിട്ടോടെ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |