SignIn
Kerala Kaumudi Online
Monday, 02 November 2026 2.37 AM IST

അടൂർ സംഭവം ഗൗരവമുള്ളത്; എസ്.പിയോട് റിപ്പോർട്ട് തേടി: ഡി.ജി.പി

1

തിരുവനന്തപുരം:അടൂർ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അതിക്രമം നടന്നുവെന്ന പരാതി ഗൗരവമുളളതാണെന്നും ഇതുസംബന്ധിച്ച് പത്തനംതിട്ട എസ്.പിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ.

കോൺഗ്രസ് ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയും പ്രവർത്തകരും അടൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി.ജി.പി.

എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ജനപ്രതിനിധികൾ സ്റ്റേഷനിൽ വരുന്നത് സ്വാഭാവികമാണ്. അതിനപ്പുറം എന്തെങ്കിലും സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാദേവിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ യുട്യൂബർ രാജൻജോസഫിനെ ജൂലായ് 11ന് രാത്രി 10.30ഓടെ സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു അതിക്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA