SignIn
Kerala Kaumudi Online
Monday, 02 November 2026 12.59 PM IST

'ഗ്യാനേഷ് കുമാർ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാജിവയ്ക്കും, വൈകിട്ട് ആറിന് മോദിയും'

modi
ഗ്യാനേഷ് കുമാറും മോദിയും

മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യാ സംഖ്യം നടത്തിയ ചലോ ഡൽഹി റാലിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ . 140 കോടി ജനങ്ങളെ അണിനിരത്തിയ മഹാറാലി. ഭയചകിതനായ ഗ്യാനേഷ് കുമാർ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാജിവയ്ക്കും. വൈകിട്ട് ആറിന് മോദിയും. ഏഴരയ്ക്ക് വിയറ്റ്നാം നാഷണൽ കോൺഗ്രസിന്റെ പപ്പേട്ടൻ മോക്ക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണരൂപം

140 കോടി ജനങ്ങളെ അണിനിരത്തിയ മഹാറാലി. ഭയചകിതനായ ഗ്യാനേഷ് കുമാർ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാജിവയ്ക്കും. വൈകിട്ട് ആറിന് മോദിയും. ഏഴരയ്ക്ക് വിയറ്റ്നാം നാഷണൽ കോൺഗ്രസിന്റെ പപ്പേട്ടൻ മോക്ക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

റാലിയെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജുജുവും രംഗത്തെത്തി. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച റാലിയുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. റാലിയിലെ ജനപങ്കാളിത്തം കാണിക്കാൻ കോൺഗ്രസ് എഐ നിർമ്മിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്. രാംലീല മൈതാനം നിറഞ്ഞുകവിഞ്ഞതായി കാണിക്കാൻ കോൺഗ്രസിന്റെ പ്രചാരണസംഘത്തിന് സാധിച്ചില്ലെന്നും വേദിയിൽ രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും എഐ ചിത്രങ്ങളാണ് എഡിറ്റുചെയ്തുചേർത്തതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

English Summary

Political commentator Sreejith Panicker mocked the INDIA bloc's 'Chalo Delhi' rally, which demanded the resignation of Chief Election Commissioner Gyanesh Kumar. In a sarcastic Facebook post, he jokingly claimed that the massive rally, attended by 1.4 billion people, had frightened Gyanesh Kumar into resigning at 3 pm the next day, followed by Prime Minister Narendra Modi at 6 pm. He further quipped that 'Pappettan Mock'

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA ALLIANCE CHALO DELHI RALLY, SREEJITH PANICKER, INDIA ALLIANCE RALLY, SREEJITH PANICKER REACTION, CHALO DELHI RALLY MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA